2018ലെ റഷ്യ ഫിഫ ലോകകപ്പ് ഫുട്ബോൾ ടീമുകളുടെ ഗ്രൂപ്പ് നിർണയമായി. 32 ടീമുകൾ എട്ട് ഗ്രൂപ്പുകളിലായാണ് മത്സരിക്കുക. നിലവിലെ ചാമ്പ്യന്മാരായ ജർമ്മനിക്ക് ഗ്രൂപ്പ് ഘട്ടത്തിൽ സ്വീഡനും മെക്സിക്കോയും ദക്ഷിണ കൊറിയയുമാണ് എതിരാളികൾ.
സ്പെയിനും പോർച്ചുഗലും ബി ഗ്രൂപ്പിലാണ് മത്സരിക്കുക. അർജന്റീന ഡി ഗ്രൂപ്പിലും ഫ്രാൻസ് സി ഗ്രൂപ്പിലും മത്സരിക്കും. ഇ ഗ്രൂപ്പിലാണ് ബ്രസീലിന്റെ പോരാട്ടം.
വമ്പന്മാർക്ക് ആദ്യഘട്ട പോരാട്ടം കടുപ്പമേറിയ മത്സരം സൃഷ്ടിക്കില്ലെന്നാണ് സൂചന. മോസ്കോയിലെ ക്രെംലിൻ പാലസിലാണ് നറുക്കെടുപ്പ് നടന്നത്. പ്രസിഡന്റ് വ്ലാഡിമിർ പുടിനുൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.