കൊച്ചി : ഒരു ഗോളിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നില്‍ ഇന്ന് കേരളാ ബ്ലാസ്റേറഴ്സ് ഇറങ്ങുന്നത് ജയം മാത്രം ലക്ഷ്യം വെച്ച്. കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. രാത്രി 8 മുതലാണ് മത്സരം.
പരുക്കുമൂലം കഴിഞ്ഞ കളികളില്‍ പുറത്തിരുന്ന വെസ് ബ്രൗണ്‍ ഇന്ന് പ്രതിരോധനിരയില്‍ ഉണ്ടാകും. ബ്രൗണ്‍ കൂടി ടീമിലേക്ക് എത്തുന്നതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാകും ഇന്ന് ബ്ലാസ്റേറഴ്സ് ഇറങ്ങുക. മുംബൈ ടീമിന് പ്രതിരോധനിര ശക്തമാണെങ്കിലും നമ്മുടെ മുന്‍നിര അവരെ മറികടക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ.
കഴിഞ്ഞ രണ്ടുകളിയിലും ബ്ലാസ്റ്റേഴ്സ് ഗോള്‍ രഹിത സമനിലയായതോടെ ആരാധകരും കടുത്ത നിരാശയിലായിരുന്നു. എന്നാല്‍ ഇന്നത്തെ മത്സരം കാണാനുള്ള തിരക്കിനെ ഇത് തെല്ലും ബാധിക്കില്ലന്ന് ടിക്കററ് വില്‍പ്പന സൂചിപ്പിക്കുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ കനത്ത സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. ഐ.ജി പി വിജയന്റെ നേതൃതത്തില്‍ സ്മറ്റേഡിയത്തിലെ സുരക്ഷാസംവിധാനങ്ങള്‍ പരിശോധന നടത്തി.