ഗാന്ധിനഗർ : ഗുജറാത്തിൽ ഒന്നാംഘട്ട വോട്ടിങ്ങിൽ മികച്ച പോളിംഗ്. 68 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു .അതേ സമയം വോട്ടിംഗ് യന്ത്രത്തിൽ തകരാറ് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.പരാജയത്തിലേക്ക് അടുക്കുന്ന കോൺഗ്രസ്സിന്റെ പേടിയാണിതെന്ന് ബിജെപി പ്രതികരിച്ചു.
സൗരാഷ്ട്ര , ദക്ഷിണ ഗുജറാത്ത് , കച്ച് മേഖലകളിലെ 89 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടന്നത് . മുഖ്യമന്ത്രി വിജയ് രൂപാണി ഇന്ന് ജനവിധി നേടിയ പ്രമുഖരിൽ ഉൾപ്പെടുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പ് ഈ മാസം 14 ന് നടക്കും . ഡിസംബർ 18 നാണ് വോട്ടെണ്ണൽ