അഹമ്മാദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുളള അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി സബര്‍മതിയിലെ റാണിപിലില് 115-ാം ബൂത്തില്‍ വോട്ട് ചെയ്തു.
12:15 ഓടെ വോട്ടര്‍മാര്‍ക്കൊപ്പം ക്യൂനിന്നാണ് പ്രധാനമന്ത്രി വോട്ട് രേഖ പ്പെടുത്തിയത്.മുംബൈയില്‍ നാവികസേനയുടെ പ്രഥമ സ്കോര്‍പീന്‍ ക്ളാ സ് അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി വോട്ട് ചെയ്യാനായി ഗുജറാത്തിലെത്തിയത്.
ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ അഹമ്മദാബാദിലെ നാരാണ്‍പുരയിലും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി വെജല്‍പുരിലും വോട്ട് ചെയ്തു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ ഗാന്ധിനഗറിലാണ് വോട്ട് ചെയ്തത്.