വര്‍ഷങ്ങള്‍ക്ക് ശേഷം ലോക സുന്ദരിപട്ടം ഇന്ത്യയില്‍ എത്തിച്ച മാനുഷി ചില്ലറിനെ അഭിനന്ദിച്ച് ബോളിവുഡ് ക്വീന്‍ കങ്കണ റണൗത്ത്.മിസ്റ്റര്‍ ഇന്ത്യയുടെ ഫിനാലെ വേദിയില്‍ വെച്ചാണ് കങ്കണ മാനുഷിയെ അഭിനന്ദിച്ചത്.
മാനുഷി ഒരു വൈദ്യശാസ്ത്ര വിദ്യാര്‍ഥിനിയാണ്.ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ട്.വളരെ മിടുക്കിയാണ് മാനുഷി, കങ്കണ പറഞ്ഞു.
മുഴുവന്‍ ഇന്ത്യക്കാരുടേയും അഭിമാനമുയര്‍ത്തിയ പെണ്‍കുട്ടിയാണ് മാനുഷി.ഇത്രയും തേജ്വസിയായ ഒരു പെണ്‍കുട്ടിയോട് നന്ദിപറയാന്‍ വാക്കുകളില്ലെന്നും കങ്കണ പറഞ്ഞു.
മുന്‍ ലോക സുന്ദരി പ്രിയങ്ക ചോപ്ര ഉള്‍പ്പെടെ നിരവധി പേരാണ് ബോളിവുഡില്‍ നിന്ന് മാനുഷിക്ക് അഭിനന്ദനം അറിയിച്ചത്.