Entertainment

ഓസ്കാറിൽ താളമിടാൻ പുലിമുരുകൻ

തിരുവനന്തപുരം : ബോക്സ് ഓഫീസ് ചരിത്രം സൃഷ്ടിച്ച മോഹൻലാലിന്റെ പുലിമുരുകൻ ചിത്രത്തിലെ ഗാനങ്ങൾ ഓസ്കാർ പട്ടികയിലേക്ക്.വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങൾക്ക് ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിന്ന് ഇക്കുറി മറ്റ് ഭാഷാ ചിത്രങ്ങളൊന്നും തന്നെ ഓസ്കാർ പട്ടികയിലേക്ക് ഇടം നേടിയിട്ടില്ല. പുലിമുരുകനിൽ യേശുദാസും,ചിത്രയും ചേർന്നാലപിച്ച ‘കാടണിയും കാൽചിലമ്പേ‘ എന്ന ഗാനവും,എസ് ജാനകി ആലപിച്ച ‘മാനത്തെ മാരിക്കുറുമ്പേ‘ എന്ന ഗാനവുമാണ് ഓസ്കാറിൽ ഇടം നേടിയിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് ഇന്ത്യയിലെ പ്രദേശിക ഭാഷയിൽ നിന്നും ഒരു ചിത്രത്തിലെ ഗാനങ്ങൾ ഓസ്കാർ പട്ടികയിൽ ഉൾപ്പെടുന്നത്.

നേരത്തെ പദ്മകുമാർ സംവിധാനം ചെയ്ത ജലം എന്നചിത്രത്തിൽ ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനങ്ങളും ഓസ്കാർ പട്ടികയിൽ ഇടം നേടിയിരുന്നു.

2017ലെ ഒറിജിനൽ സോങ് വിഭാഗത്തിൽ പരിഗണിക്കുന്ന ലോകമെമ്പാടുമുള്ള 70 സിനിമകളുടെ പട്ടികയാണ് അക്കാദമി മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസ് പുറത്തുവിട്ടത്.
തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. 2018 ജനുവരി 23നാണ് ഓസ്കാർ നോമിനേഷൻ പ്രഖ്യാപനം.

537 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close