Entertainment

എങ്ങനെ ബുദ്ധിജീവിയാകാം; വീഡിയോ വൈറലാകുന്നു

പ്രശസ്തി ആഗ്രഹിക്കുന്ന ബുദ്ധിജീവികൾക്ക് മമ്മുട്ടി ,മോഹൻലാൽ, തുടങ്ങിയ മാവുകൾക്കിട്ട് എറിയാവുന്നതാണ്

കൊച്ചി: എങ്ങനെ ബുദ്ധി ജീവിയാകാം വീഡിയോ നവ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ലക്ഷ്മി മേനോൻ എന്ന വ്ലോഗർ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഫേസ്ബുക്കിലും യൂട്യൂബിലും വൈറലായിരിക്കുന്നത്.

എങ്ങനെ ഒരു ബുദ്ധിജീവിയാകാം എന്ന തക്കെട്ടിലാണ് ലക്ഷ്മി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുരുഷൻമാരുടെ ഇടയിൽ ബുദ്ധിജീവിയാകാൻ എളുപ്പമാണ്. താടിയും മുടിയും നീട്ടി വളർത്തുക തേക്കാത്തതും നനക്കാത്തതുമായ ജുബ്ബ ഇടുക തോളിലൊരു തോൾ സഞ്ചിയിടുക. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത് എളുപ്പമല്ല. ഒരിക്കൽ ബുദ്ധിജീവിയായാൽ പിന്നെയൊരു തിരിച്ചുവരവ് എളുപ്പമല്ലെന്നും പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.

ഒരു വലിയ പൊട്ട് തൊടുക, മൂക്കിന് താങ്ങാനാവാത്ത കമ്മലെടുത്ത് മൂക്കൂത്തിയാക്കുക, മുടി അലങ്കോലമാക്കി ഉച്ചിയിൽ കെട്ടുക. ഉച്ചിയിൽ കെട്ടാൻ മുടിയില്ലാത്തവരാണെങ്കിൽ തല മൊട്ടയടിക്കുക. എന്നിട്ട് എല്ലാ സ്ത്രീകളും ജീവിതത്തിലൊരിക്കലെങ്കിലം മൊട്ടയടിക്കുക എങ്കിലേ മുടിയുടെ ഭാരമറിയൂ എന്നൊരു ഡയലോഗുമടിക്കുക.

കണ്ണട അത് നിർബന്ധമാണ്. അത് എത്രത്തോളം വലുതാണോ അത്രത്തോളം നല്ലത്. ചിന്താഭാരം കൂടി കണ്ണ് തുറിച്ച് നിൽക്കുന്നതായി മറ്റുള്ളവർക്ക് തോന്നണം. വസ്ത്രധാരണരീതി മാറ്റണം. ബോറിംഗ് ആയിരിക്കണം. അത് എത്രത്തോളം നരച്ചതാണോ അത്ര നല്ലത്. പിന്നെ ഒരു ഷാൾ അത് മസ്റ്റ് ആണ്.

ഒരു ബുദ്ധിജീവിയെ കാണപ്പെടേണ്ട സ്ഥലങ്ങൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബിനാലെ, യാതൊരു ബന്ധവുമില്ലാത്ത സമരപ്പന്തലുകൾ കവിയരങ്ങുകൾ എന്നവിടങ്ങളാണ്. ഇവിടേക്ക് വരുമ്പോൾ കുർത്ത നിർബന്ധമാണ്. സാമ്രാജ്യത്വ ശക്തികൾ,ഫാസിസ്റ്റ് കൊളോണിയലിസം, ശാസ്ത്ര കുതുകി, പലസ്തീൻ, ചൂഷണം, തത്വത്തിൽ അംഗീകരിക്കൽ, ധ്രുവീകരണം, പരിസ്ഥിതി മലിനീകരണം, വംശനാശം തുങ്ങിയ വാക്കുകൾ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുക.

പ്രശസ്തി ആഗ്രഹിക്കുന്ന ബുദ്ധിജീവികൾക്ക് മമ്മുട്ടി ,മോഹൻലാൽ, തുടങ്ങിയ മാവുകൾക്കിട്ട് എറിയാവുന്നതാണ്. ഇന്ത്യ ചന്ദ്രനിലേക്ക് എത്രവലിയ പേടകം അയച്ചാലുംഇന്ത്യയിലെ ദാരിദ്ര്യത്തെക്കുറിച്ച് ഓർത്ത് വിലപിക്കുക. ആ പണം ഇതിന് ഉപയോഗിച്ചുകൂടെയെന്ന് പരാതിപ്പെടുക.

എന്ത് നല്ലകാര്യങ്ങളുണ്ടെങ്ങിലും അപ്പോൾ തന്നെ എതിർക്കണം. കഴിവതും എതിർപ്പിലൂടെ വിവാദമുണ്ടാക്കാൻ ശ്രമിക്കണം. അപ്പോൾ ചാനൽ ചർച്ചകളിലേക്ക് ക്ഷണിക്കും. പിന്നെ പത്മരാജനെയും ഭരതനെയും സാധാരണക്കാർ ഉപയോഗിയ്ക്കുന്നതിനാൽ അവരെ ഒഴിവാക്കി അരവിന്ദനെയും അടൂരിനെയും ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഒരു സിനിമ എത്ര നല്ലതാണെങ്കിലും അതിൽ നെഗറ്റീവ് കണ്ടെത്താൻ ശ്രമിക്കുക.

ബുദ്ധിജീവിയുടെ എല്ലാ ലുക്കും ഉണ്ടെങ്കിലും യഥാർത്ഥ ബുദ്ധിജീവിയോട് പിടിച്ചുനിൽക്കാനാവുന്നില്ല എങ്കിൽ വായിൽ എന്തെങ്കിലുമിട്ട് ചവച്ചുകൊണ്ടിരിക്കുക എന്നും പറഞ്ഞാണ് ലക്ഷ്മി തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

എന്തായാലും എങ്ങനെ ബുദ്ധിജീവിയാകാം എന്ന ലക്ഷ്മിയുടെ വീഡിയോ ഇതിനകം തന്നെ സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

How To Be A Budhijeevi(ബുദ്ധിജീവി )|Malayalam vlog-Lakshmi Menon

How To Be A Budhijeevi(ബുദ്ധിജീവി )|Malayalam vlog-Lakshmi Menonsorry for using പ്രത്യേകം ശ്രദ്ധിക്കണം umpteen times 😉

Gepostet von Lakshmi Menon – Vlogger am Montag, 18. Dezember 2017

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close