മാരത്തണ്‍ മത്സരത്തിനിടെ കുഴഞ്ഞു വീണ മത്സരാര്‍ത്ഥിയെ ഫിനിഷിംഗ് പോയന്റിലെത്താന്‍ സഹായിച്ച സഹ മത്സരാര്‍ത്ഥിക്ക് അഭിനന്ദന പ്രവാഹം.
വാഷിംഗ്ടണിലെ ഡാരസ് മാരത്തണിലായിരുന്നു സംഭവം.വിജയം ലക്ഷ്യമാക്കി ഒാടിയ മുപ്പത്തി രണ്ടുകാരിയായ ചാന്റ് ലര്‍ ഫിനിഷിംഗ് പോയന്റിന് മീറ്ററുകള്‍ മാത്രം അകലമുള്ളപ്പോള്‍ കുഴഞ്ഞു വീഴാന്‍ തുടങ്ങുകയുമായിരുന്നു. പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിയത്.
മറ്റൊരു മത്സരത്തിനെത്തിയ അരിയാന ലുട്ടര്‍മാന്‍ എന്ന പതിനേഴുകാരിയാണ് അതിനു കാരണം. കുഴഞ്ഞ് വീഴാന്‍ തുടങ്ങിയ ചാണ്ട്ലറെ ഫിനിഷിംഗ് പോയന്റ് വരെ അരിയാന കൈപിടിച്ച് എത്തിച്ചു. കയ്യടിയോടെയാണ് കാണികള്‍ അരിയാനയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ചത്. വാര്‍ത്ത മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അഭിനന്ദന പ്രവാഹമായിരുന്നു അരിയാനക്ക്.
മത്സരത്തിനിടെ എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓര്മിക്കാനാവുന്നില്ലെന്നും 39 കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്കും തന്റെ കാലുകള്‍ കുഴയാന്‍ തുടങ്ങിയെന്നും മത്സരത്തിനു ശേഷം ചാന്റ്ലര് പറഞ്ഞു. കുഴഞ്ഞു വീഴാന്‍ തുടങ്ങിയ ചാന്റ്ലര് എങ്ങനെയെങ്കിലും ഫിനിഷിംഗ് പോയന്റിലെത്താന്‍ സഹായിക്കുക എന്നതു മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് അരിയാനയും പ്രതികരിച്ചു.
ഏതായാലും മത്സര ബുദ്ധി ഉപേക്ഷിച്ച് സഹ മത്സരാര്‍ത്ഥിക്ക് സഹായവുമായെത്തിയ അരിയാനയെ കയ്യടിച്ച് അഭിനന്ദിക്കുകയാണ് ലോകം.