തിരുവനന്തപുരം:തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹരിവരാസനം പുരസ്കാരം പ്രശസ്ത ഗായിക കെ എസ് ചിത്രയ്ക്ക്.
ഒരു ലക്ഷം രൂപയും പ്രശ്സ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.സര്വധര്മ്മസമഭാവനയ്ക്കുളള സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന അംഗീകാരമായാണ് ഹരിവരാസനം അവാര്‍ഡ് നല്‍കുന്നത്.
ജനുവരി 14 ന് മകരവിളക്ക് ദിവസം സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.