ആധാറിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി ഫെയ്സ്ബുക്ക്.
വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി പുതുതായി അക്കൗണ്ടുകൾ ഓപ്പൺ ചെയ്യുന്നവരോടാണ് ആധാർ വിവരം ആവശ്യപ്പെടുന്നത്.
പുതിയ അക്കൗണ്ട് തുറക്കുന്നവർ ആധാറിലെ പേരാണ് ഫെയ്സ്ബുക്കിൽ നൽകേണ്ടത്.ആധാറിലെ നമ്പരോ,മറ്റ് വിവരങ്ങളോ ഫെയ്സ് ബുക്ക് ആവശ്യപ്പെടുന്നില്ല.മൊബൈൽ വഴി അക്കൗണ്ട് തുറക്കുന്നവരോടാണ് ഫെയ്സ്ബുക്ക് കമ്പനി ആധാറിലെ പേരു ഉപയോഗിക്കണമെന്ന് നിർദേശിക്കുന്നത്.
അമേരിക്ക കഴിഞ്ഞാൽ ഫെയ്സ്ബുക്കിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഇവിടെ ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാകുന്നത് തങ്ങളുടെ വിശ്വാസ്യതയെ വരെ ബാധിക്കുമെന്നാണ് ഫെയ്സ്ബുക് അധികൃതരുടെ നിഗമനം.
കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്പരം വളരെ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്നതും ആധാറിലെ പേരായിരിക്കുമെന്നും കമ്പനി പറയുന്നു.
നേരത്തെ, വ്യാജവാർത്തകൾക്കെതിരെയും ഫെയ്സ്ബുക്ക് പ്രചാരണം നടത്തിയിരുന്നു.