യന്ത്ര വനിത സോഫിയ ഇന്ത്യയിലേക്കെത്തുന്നു
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

യന്ത്ര വനിത സോഫിയ ഇന്ത്യയിലേക്കെത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2017, 10:56 pm IST
FacebookTwitterWhatsAppTelegram

മുംബൈ: യാന്ത്രിക മികവംഗീകരിച്ച് സൗദി സർക്കാർ പൗരത്വം നൽകിയ സോഫിയ റോബോട്ട് ഇന്ത്യയിലേക്ക്. ഈ മാസം 29മുതൽ 31വരെ മുബൈ ഐഐടിയിൽ നടക്കുന്ന വാർഷിക ടെക്ഫെസ്റ്റിലെ മുഖ്യാതിഥിയായാണ് സോഫിയ എത്തുന്നത്. സോഫിയയുടെ ആദ്യ ഇന്ത്യാ സന്ദ‍ർശനത്തെ ആകാംക്ഷയോടെയാണ് ശാസ്ത്രകുതുകികൾ നോക്കിക്കാണുന്നത്.

ചിരിക്കുകയും സങ്കടപ്പെടുകയും എന്ന് വേണ്ട ഒരു മനുഷ്യന്‍റെ എല്ലാ വികാരങ്ങളും പ്രകടിപ്പിക്കുന്ന ലോകത്തിലെ ആദ്യ യന്ത്രവനിതയായ സോഫിയ കുറച്ചൊന്നുമല്ല ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയത്. റോബോട്ടുകൾ സാധാരണമാണെങ്കിലും നിർമ്മിക്കപ്പെട്ട രാജ്യത്തിന്‍റെ പൗരത്വം പോലും നേടിയെടുത്ത സോഫിയയുമായി ഇന്ത്യയിലെ ശാസ്ത്രകുതകികൾക്കും ഇനി സംവദിക്കാം.

ഡേവിഡ്ഹാന്‍റ്സണ്‍ രൂപകൽപന ചെയ്ത യന്ത്രവനിതയ്‌ക്ക് ഇപ്പോൾ തന്നെ 50ൽപരംവികാരങ്ങൾ പ്രകടിപ്പിക്കാനാകും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചാണ് സോഫിയ വികാരങ്ങൾ പ്രകടിപ്പിക്കുന്നത്. മുംബൈയിൽ നടക്കുന്ന വാർഷിക ശാസ്ത്ര സാങ്കേതിക മീറ്റിൽ സോഫിയയെത്തുന്നതിനെ വലിയ പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം കാണുന്നത്.

29 മുതൽ 31 വരെ നടക്കുന്ന പരിപാടിയിലെ മുഖ്യാതിഥിയായെത്തുന്ന സോഫിയയുമായി സംവദിക്കാനും സംശയനിവാരണം നടത്താനും അവസരമുണ്ടാകും. ഐഐടിയിലെ വിദ്യാർത്ഥികളും അധ്യാപകരും വലിയ ആകാംക്ഷയോടെയാണ് യന്ത്രവനിതയുടെ വരവിനെ കാണുന്നത്. ഒക്ടോബറിൽ നടന്ന ഫ്യൂച്ച‍ർ ഇനീഷ്യേറ്റീവ് കോൺഫറൻസിൽ നടന്ന ചടങ്ങിലായിരുന്നു യന്ത്രവനിതയ്‌ക്ക് പൗരത്വം നൽകി സൗദി അറേബ്യ നാഴികക്കല്ലിട്ടത്.

ഡിസംബർ മുപ്പതിന് 2.30 ഓടെ ഐഐടിയിലെ ബിരുദദാന ഹാളിലാണ് സോഫിയയുടെ പരിപാടി. സ്വന്തമായി വിസയില്ലാതെ ടെക്നീഷ്യന്‍റെ വിസയിലാണ് സോഫിയ സഞ്ചരിക്കുന്നത്. സോഫിയ അതിഥിയായെത്തുന്നതിനാൽ തന്നെ പരിപാടിയിൽ എത്തിച്ചേരുന്നരുടെ എണ്ണവും കൂടുമെന്നാണ് കണക്കുകൂട്ടൽ.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies