ആരോഗ്യ മന്ത്രിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് പിസി ജോർജ് മുഖ്യമന്ത്രിക്ക് കത്ത് നൽകി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോഗ്യ മന്ത്രിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് പിസി ജോർജ് മുഖ്യമന്ത്രിക്ക് കത്ത് നൽകി

ഇത് സംബന്ധിച്ച വാർത്ത ജനം ടിവിയാണ് പുറത്തുകൊണ്ടുവന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2017, 04:43 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയുടെ റീഇമ്പേഴ്‍‍സ്മെന്‍റ് വിഷയത്തിൽ നടപടിയാവശ്യപ്പെട്ട് പിസി ജോർജ് എംഎൽഎ. അന്വേഷണ വിധേയമായി ആരോഗ്യമന്ത്രിയെ മാറ്റി നിർത്തണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പിസി ജോർജ് ആവശ്യപ്പെട്ടു.

ആരോഗ്യ മന്ത്രിയുടെ റീ ഇമ്പേഴ്സ്മെന്റ് സംബന്ധിച്ച വാർത്ത ജനം ടിവിയാണ് പുറത്തുകൊണ്ടുവന്നത്.

മന്ത്രി കുടുംബത്തിന്റെ ചികിത്സ പതിനായിരങ്ങള്‍ ചിലവാക്കി സ്വകാര്യ ആശുപത്രികളിലാണ് നടത്തുന്നത്. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിയും കുടുംബവും ഉപയോഗിയ്‌ക്കുന്നത് പഞ്ചനക്ഷത്ര സൗകര്യങ്ങളാണ്. മന്ത്രി സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി നവംബര്‍ വരെ ചിലവാക്കിയത് 3,81,876 രൂപയാണ്.

ആരോഗ്യമന്ത്രി മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റിനായ് സമർപ്പിച്ച രേഖകളുടെ പകർപ്പനുസരിച്ച് പൊറോട്ട ഗോപി മഞ്ചൂരിയൻ, ദോശ കുറുമ, മാതളനാരങ്ങ ജൂസ്, മിനറൽ വാട്ടർ, അപ്പം, ചപ്പാത്തി, ഇഡലി, ആപ്പിൾ ജൂസ്, ഉള്ളിവട, പഴം പൊരി മുതലായവയെല്ലാം മരുന്നാണ്. മെഡിക്കൽ റീ ഇമ്പേഴ്സിന് ഇവ സമർപ്പിച്ചത് ഔഷധമാണെന്ന് പറഞ്ഞ്. ഇതി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി തുകയും ആരോഗ്യമന്ത്രി ഇതിനകം റീ ഇമ്പേഴ്സ് ചെയ്ത് കഴിഞ്ഞു.

ചട്ടങ്ങളുടെയും നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ആരോഗ്യമന്ത്രി നടത്തിയിട്ടുള്ളത്. മാത്രമല്ല ഭക്ഷണ പദാർത്ഥങ്ങൾക്ക് എഴുതി എടുത്ത തുകയാകട്ടെ എറെ കൂടുതലും. ഒരു പൊറോട്ടയ്‌ക്ക് പതിനാറ് രൂപ ഒരു ദോശയ്‌ക്ക് 13 രൂപ ഒരു ചായയ്‌ക്ക് 25 രൂപ ഒരു ഇഡലിയ്‌ക്ക് 13 രൂപ ഒരു ഉള്ളിവടയ്‌ക്ക് മുപ്പത് രൂപ പഴം പൊരിയ്‌ക്ക് 30 രൂപ ഒരു കഞ്ഞിയ്‌ക്ക് 90 രൂപ അങ്ങനെ നീളുന്നു ആ പട്ടിക.

തന്റെ ഭര്‍ത്താവിനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയ്‌ക്കാനാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മന്ത്രി പദവി കൂടുതല്‍ ദുരുപയോഗിച്ചത്. പഞ്ചനക്ഷത്ര സൗകര്യമുള്ള റൂമുകളില്‍ ഭര്‍ത്താവിന് ചികിത്സ ലഭ്യമാക്കിയ വകയില്‍ ഖജനാവിലെ ലക്ഷങ്ങള്‍ പറ്റാന്‍ മന്ത്രി എഴുതി നല്‍കിയത് കള്ളങ്ങള്‍.

എന്റെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ എന്നെ മാത്രം ആശ്രയിച്ച് ജീവിക്കുന്നു . അദ്ദേഹം തൊഴില്‍ രഹിതനാണ്. പ്രസ്താവനയ്‌ക്ക് താഴെ സ്വന്തം കൈപ്പടയില്‍ മന്ത്രിയുടെ ഒപ്പിട്ടിരിയ്‌ക്കുന്നു.

തികച്ചും കളളമാണ് മന്ത്രി സത്യവാങ്മൂലമായ് എഴുതി നല്‍കിയിരിയ്‌ക്കുന്നത്. മന്ത്രി ഇങ്ങനെ എഴുതുമ്പോള്‍ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു. അതായത് ഭരണഘടനാനുസ്യതം ഉള്ള പദവി വഹിക്കുന്ന ആളിനെ ആണ് സംസ്ഥാന ആരോഗ്യമന്ത്രി തൊഴില്‍ രഹിതനായി വിശേഷിപ്പിച്ചത്.

കൂടാതെ മട്ടന്നൂര്‍ നഗര സഭാ ചെയര്‍മാന്‍ ആകുന്നതിനു മുന്‍പും മന്ത്രിയുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ തൊഴില്‍ രഹിതനായിരുന്നില്ല. പഴശ്ശി വെസ്റ്റ് എല്‍.പി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്നു. നല്ലൊരു സംഖ്യ ഈ ഇനത്തില്‍ പെന്‍ഷനായി അദ്ധേഹം ഇന്നും കൈപറ്റുന്നുണ്ട്.

ഒരു സാഹചര്യത്തിലും യാഥാര്‍ത്ഥ്യവുമായി പുല ബന്ധം പോലും ഇല്ലാത്ത വസ്തുതകള്‍ക്ക് അടിയില്‍ ഒപ്പിട്ട് കെ.കെ ശൈലജ എന്ന മന്ത്രി സത്യവാങ്ങ് മൂലം നല്‍കിയിരിക്കുന്നു. എതാനും ആയിരങ്ങള്‍ക്കോ അഥവ ചില ലക്ഷങ്ങള്‍ക്കോ വേണ്ടി മന്ത്രി പദവി വഹിയ്‌ക്കുന്ന ഒരാള്‍ ഈ വിധം വ്യാജരേഖകള്‍ ചമയ്‌ക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ നാടാടെയാണ്.

എന്തായാലും ആരോഗ്യമന്ത്രിയുടെ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും യുവമോർച്ചയും അടക്കമുള്ള സംഘടനകൾ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

https://www.youtube.com/watch?v=8lbVa_7ycxM&t=31s

Tags: ഫൈവ് സ്റ്റാർ മന്ത്രി
Share
Tweet
SendShare

More News from this section

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies