Special

യുവജനകാര്യ വകുപ്പിന്റെ 2017ലെ പ്രധാന നേട്ടങ്ങള്‍

മോടിയോടെ 2017

നെഹ്‌റു യുവ കേന്ദ്രസംഘത്ഥന്‍ (എന്‍വൈകെഎസ്):
മുഖ്യ പരിപാടികള്‍
1.42 ലക്ഷം യൂത്ത് ക്ലബുകള്‍ വഴി 3.15 ലക്ഷം യുവജനങ്ങള്‍ നെഹ്‌റുയുവകേന്ദ്രയുടെ കീഴില്‍ വ്യക്തിത്വം വികസിപ്പിക്കുന്നതിനും രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നു. എന്‍വൈകെഎസിന്റെ ചില പ്രധാന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ചുവടെ ചേര്‍ക്കുന്നു:

  • എന്‍വൈകെഎസ് സന്നദ്ധപ്രവര്‍ത്തകര്‍ 7.93 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.
  • എന്‍വൈകെഎസ് സന്നദ്ധപ്രവര്‍ത്തകര്‍ 10,166 യൂണിറ്റ് രക്തം ദാനം ചെയ്തു.
  • 69,597 യുവതീയുവാക്കള്‍ക്കായി 2,327 നൈപുണ്യ ശേഷി ഉയര്‍ത്തല്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചു.
  • യുവ നേതൃത്വത്തിനും സാമൂഹ്യ വികസനത്തിനുമായി 280 പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു, ഇതില്‍ 12,301 യുവജനങ്ങള്‍ പങ്കാളികളായി.
  • 1854 യൂത്ത് ക്ലബ് വികസന പരിപാടികള്‍ സംഘടിപ്പിച്ചു.
  • ബ്ലോക്ക് ജില്ലാ തലങ്ങളിലായി 1331 സ്‌പോര്‍ട്‌സ് മേളകള്‍ സംഘടിപ്പിച്ചു. 1,67,605 യുവജനങ്ങള്‍ പങ്കെടുത്തു.
  • ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിവസങ്ങള്‍ ആഘോഷിക്കാന്‍ 11,19,587 യുവജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് 8054 പരിപാടികള്‍ നടത്തി.
  • 240 ജില്ലാ യുവജന കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു, ഇതില്‍ 1,36,734 യുവജനങ്ങള്‍ പങ്കാളികളായി.

ശുചിത്വ പരിപാടികള്‍
1,04,279 കേന്ദ്രങ്ങളിലായി 8,72,813 യുവജനങ്ങള്‍ പങ്കെടുപ്പിച്ചുകൊണ്ട് 8,825 സ്‌കൂളുകള്‍ / കോളേജുകള്‍, 7,720 ആശുപത്രികള്‍, 19,437 പ്രതിമകള്‍ എന്നിവ ശുചീകരിച്ചു. 59,74,990 യുവജനങ്ങളുടെ പങ്കാളിത്തത്തോടെ ആകെ 9,29,737 പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.

ജലസംരക്ഷണം
3.8 ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 13,000 ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. 2260 പുതിയ ജലാശയങ്ങള്‍ സൃഷ്ടിക്കുകയും 3139 ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയും ചെയ്തു.

ഇന്ദ്രധനുഷ് പദ്ധതി
സേവന ദാതാക്കളുടെ സഹായത്തോടെ 52,317 കുട്ടികള്‍ രോഗപ്രതിരോധശേഷി കൈവരിച്ചു.

ദേശീയ ഏകതാ ദിനം
നെഹ്രു യുവകേന്ദ്രങ്ങള്‍ വഴി സംഘടിപ്പിച്ച ഏകതയ്ക്കുവേണ്ടിയുള്ള ഓട്ടത്തില്‍ 2.5 ലക്ഷം യുവാക്കള്‍ പങ്കാളികളായി.

ഭരണഘടന ദിവസവും ക്വാമി ഏകത ദിനവും : ഏകത ദിനവും പക്‌വാധയും ജില്ലാ നെഹ്രു യുവകേന്ദ്രങ്ങളില്‍ ആചരിച്ചു.

അന്താരാഷ്ട്ര യോഗാ ദിനം
സര്‍വ്വ തല അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിലും നെഹ്‌റു യുവ കേന്ദ്രസംഘത്ഥന്‍ സജീവമായി പങ്കെടുത്തു. 34,007 യുവജനങ്ങളുടെ പങ്കാളിത്തത്തോടെ സംസ്ഥാനതല പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ തലത്തില്‍ 384 ജില്ലകളിലായി 2,55,474 പേരും പങ്കെടുത്തു. ഗ്രാമതലത്തില്‍ 37,286 യുവജനക്ലബുകള്‍ യോഗ സംഘടിപ്പിച്ചു. ഇതില്‍ 10,44,518 യുവജനങ്ങള്‍ പങ്കാളികളായി.

ശുചിത്വ പക്ഷാഘോഷം
ദേശീയ യുവ സന്നദ്ധ സേവകര്‍, അഫിലിയേറ്റഡ് യൂത്ത് ക്ലബ്ബുകള്‍, പ്രാദേശിക യുവാക്കള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി 2017 ആഗസ്ത് 1 മുതല്‍ 15 വരെ ശുചിത്വ പക്ഷാഘോഷം സംഘടിപ്പിച്ചു.

1,04,279 യൂത്ത് ക്ലബുകള്‍ അവരുടെ ഗ്രാമങ്ങളില്‍ നിന്നും വൃത്തിഹീനമായ വസ്തുക്കള്‍ നീക്കങ്ങള്‍ ചെയ്തു. ഇതില്‍ 8,72,813 പേര്‍ പങ്കെടുത്തു. 8,237 റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, കമ്പോള സ്ഥലങ്ങള്‍, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവ വൃത്തിയാക്കുന്നതില്‍ 1,95,545 യുവാക്കള്‍ 9,29,737 പ്രവര്‍ത്തനങ്ങളും, പരിപാടികളും സംഘടിപ്പിച്ചു. 59,74,990 യുവാക്കള്‍ പങ്കെടുത്തു.

സ്വച്ഛതാ ഹീ സേവാ കാമ്പയിന്‍
ദേശീയ യുവ സന്നദ്ധ സേവകര്‍, യുവജന് ക്ലബ്ബുകള്‍, പ്രാദേശിക യുവാക്കള്‍, മറ്റ് അഭ്യുദയകാംക്ഷികള്‍, എന്നിവരെ ഉള്‍പ്പെടുത്തി ദേശീയതലത്തില്‍ സ്വച്ഛതാ ഹീ സേവാ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമീണരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് 20, 384 യൂത്ത് ക്‌ളബ്ബുകള്‍ അവരുടെ ഗ്രാമങ്ങള്‍ ശുചീകരിച്ചു..

സ്വച്ഛ് സങ്കല്‍പ് സേ സിദ്ധീ
ശുചിത്വ ദൗത്യത്തിലും അനുബന്ധ വിഷയങ്ങളിലും പങ്കാളിത്തമുണ്ടാക്കുന്നതിനും ജനകീയ പ്രസ്ഥാനമായി വളര്‍ത്തുന്നതിനുംവേണ്ടി ജില്ലാ, സംസ്ഥാന പ്രാദേശിക തലങ്ങളില്‍ ഉപന്യാസ രചന, ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം തുടങ്ങിയവയില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് കാഷ് അവാര്‍ഡും മെറിറ്റ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

പ്രത്യേക പദ്ധതികള്‍
ചമ്പാരണ്‍ പ്രസ്ഥാനത്തിന്റെ 100-ാം വര്‍ഷികാഘോഷം ബീഹാര്‍ ഗവണ്‍മെന്റിന്റെ സഹകരണത്തോടെ മോതിഹാരിയില്‍ 2017 ഏപ്രില്‍ 15 മുതല്‍ 19 വരെ സംഘടിപ്പിച്ചു. ഏകദേശം 700 യുവജനങ്ങള്‍ പങ്കെടുത്തു.

ഗുവാഹത്തി എന്‍.വൈ.കെ.എസ്, 2017 മെയ് 23 ന് ഗുവാഹത്തിയില്‍ സംസ്ഥാനതല യുവജന കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ഈ പരിപാടിയില്‍ 900 യുവജനങ്ങള്‍ പങ്കെടുത്തു. 25.5.2017 ന് റായ്പുര്‍ (ഛത്തീസ്ഗഡ്) ല്‍ നടന്ന സംസ്ഥാനതല യുവജന കണ്‍വെന്‍ഷനില്‍ 1359 യുവാക്കള്‍ പങ്കെടുത്തു.

ഡല്‍ഹിയിലെ ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ ഗവണ്‍മെന്റു പദ്ധതികളെക്കുറിച്ച് അവബോധവും വിദ്യാഭ്യാസവും നല്‍കുന്നതിനും വേണ്ടി 2017 മെയ് 26 ന് ഡല്‍ഹിയില്‍ ‘സ്ലം യുവ ദൗട്’ സംഘടിപ്പിച്ചു. ഡല്‍ഹിയിലെ ചേരി പ്രദേശങ്ങളില്‍ നിന്നുള്ള 5000 യുവാക്കള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.

2017 ജൂണ്‍ 15 ന് കോഴിക്കോട് യുവജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കണ്‍വെന്‍ഷന്റെ പ്രമേയം ‘യുവ ഭാരത ദര്‍ശന-2000’ എന്നതായിരുന്നു. 300 ലധികം യുവാക്കളും വോളണ്ടിയര്‍മാരും പങ്കെടുത്തു.

സിക്കിം സംസ്ഥാനതല കണ്‍വെന്‍ഷന്‍ 2017 ജൂണ്‍ 4 ന് ഗാംഗ്‌ടോക്കില്‍ സംഘടിപ്പിച്ചു. 1500 യുവജനങ്ങള്‍ പങ്കെടുത്തു.

ഗംഗാ നദിയിലും നദിതീര ഗ്രാമങ്ങളിലും, ശുചിത്വത്തെയും ശുചീകരണത്തെയും കുറിച്ച് ബോധവല്‍ക്കരണത്തിനായി നമാമീ ഗംഗാ പരിപാടിക്കുകീഴില്‍ 2017 മെയ് 26 മുതല്‍ ജൂണ്‍ 9 വരെ നടത്തിയ ഗംഗാ നിരീക്ഷന്‍ യാത്ര പോലെയുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ എന്‍വൈകെഎസ് ഭാഗഭാക്കായി.

ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നീ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 53 ബ്ലോക്കുകളില്‍ 2017 ജൂണ്‍ 3, 4, തീയ്യതികളില്‍ ഗംഗാ ദസറ ആഘോഷം സംഘടിപ്പിച്ചു. 7601 യുവജനങ്ങള്‍ പങ്കെടുത്തു.

ടൂറിസത്തിന്റെ പ്രാധാന്യത്തെകുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട് 2017 ഒക്ടോബര്‍ 5 മുതല്‍ 25 വരെ വരെ രാജ്യമെമ്പാടും പര്യടന്‍ പര്‍വ്വ് സംഘടിപ്പിച്ചു.

ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 29 ഇടതുപക്ഷ തീവ്രവാദ ബാധിത ജില്ലകളിലെ 2000 യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ പത്ത് സ്ഥലങ്ങളില്‍ ട്രൈബല്‍ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം (ടിവൈഇഇപി)സംഘടിപ്പിച്ചു.

വടക്ക് കിഴക്കന്‍ യുവജന സാംസ്‌ക്കാരിക വിനിമയ പരിപാടിക്ക് ഹിമാചല്‍, തിരുവനന്തപുരം, ജമ്മു, പുനെ എന്നീ നാലു സംസ്ഥാനങ്ങള്‍ വേദിയായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയോടെ സംഘടിപ്പിച്ച പരിപാടിയില്‍ എട്ടു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി 1000 യുവജനങ്ങള്‍ പങ്കെടുത്തു.

നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്)
രാജ്യത്ത് 396 സര്‍വ്വകലാശാലകള്‍ / പ്ലസ്ടു കൗണ്‍സിലുകള്‍, 16,331 കോളേജുകള്‍ / സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 28,621 സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവയിലൂടെ 3.86 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ എന്‍.എസ്.എസില്‍ ചേര്‍ന്നു. 41,442 എന്‍.എസ്.എസ്. യൂണിറ്റുകളിലായി ഇവര്‍ പ്രവര്‍ത്തിക്കുന്നു. സന്നദ്ധ സാമൂഹിക സേവനത്തിലൂടെ എന്‍എസ്എസ് നടത്തിയ ചില പ്രധാന ഉദ്യമങ്ങള്‍ / നേട്ടങ്ങള്‍ താഴെ പറയുന്നവയാണ്:

2016 ജനുവരി 14 മുതല്‍ എന്‍.എസ്.എസ് കേന്ദ്രാവിഷ്‌കൃത പദ്ധതിയായി പുനര്‍ക്രമീകരിച്ചു. 2015-16 വരെ അത് തുടര്‍ന്നു.

രാജ്യമെമ്പാടുമുള്ള ശുചിത്വ ഭാരത ദൗത്യ പ്രവര്‍ത്തനങ്ങളില്‍ എന്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തു. 3,611 ആശുപത്രികള്‍, 2,616 ഡിസ്‌പെന്‍സറികള്‍, 1,481 കമ്മ്യൂണിറ്റി സെന്ററുകള്‍, 1,096 വൃദ്ധസദനങ്ങള്‍, 2,252 ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, 1,062 അനാഥാലയങ്ങള്‍, 176 ദിവ്യാംഗ കേന്ദ്രങ്ങള്‍, 949 റെയില്‍വേ സ്റ്റേഷനുകള്‍, 6,961 ബസ് സ്റ്റോപ്പുകള്‍, 2,282 പ്രതിമകള്‍, 654 ആര്‍ക്കിയോളജിക്കല്‍ സൈറ്റുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്നദ്ധപ്രവര്‍ത്തകര്‍ ശുചീകരിച്ചു.

2017 ജൂണ്‍ ആറിന് നടന്ന അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തില്‍ ഏകദേശം 22.16 ലക്ഷം എന്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകര്‍ രാജ്യത്തെ വിവിധ പരിപാടികളില്‍ പങ്കുചേര്‍ന്നു.

എന്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകര്‍ 33.54 ലക്ഷം തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

എന്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകര്‍ 3.96 ലക്ഷം യൂണിറ്റ് രക്തം ദാനം ചെയ്തു.

മിഷന്‍ ഇന്ദ്രധൂനുഷിന് കീഴില്‍ എന്‍എസ്എസ് വോളന്റിയര്‍മാര്‍ 4.50 ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധമരുന്ന് നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി

17,134 ആരോഗ്യ / നേത്ര / രോഗപ്രതിരോധ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 9.93 ലക്ഷം എന്‍എസ്എസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

50,355 ബോധവത്കരണ പരിപാടികള്‍ / റാലികള്‍ / കാമ്പെയിനുകള്‍ സംഘടിപ്പിച്ചതില്‍ 36.05 ലക്ഷം എന്‍എസ്എസ് സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

148.71 ലക്ഷം എന്‍എസ്എസ് സന്നദ്ധ പ്രവര്‍ത്തകര്‍ ഈ വര്‍ഷം ശ്രമദാനങ്ങളില്‍ പങ്കാളികളായി.

2.33 ലക്ഷം എന്‍എസ്എസ് സന്നദ്ധ പ്രവര്‍ത്തകര്‍ സ്വയം പ്രതിരോധത്തില്‍ പരിശീലനം നല്‍കി.

എന്‍എസ്എസ് യൂണിറ്റുകള്‍ രാജ്യത്തുടനീളം ജിഎസ്ടി, ഡിജിറ്റല്‍ പണമിടപാടുകള്‍ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.

അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും 300 എന്‍എസ്എസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റ് (ആര്‍.ജി.എന്‍.ഐ.വൈ.ഡി)
ആര്‍.ജി.എന്‍.ഐ.വൈ.ഡി, യുവജന വിഷയങ്ങളില്‍ പരിശീലനം, ഗവേഷണം, വിപുലീകരണം, വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ എന്നിവക്ക് വേണ്ടി ശ്രീപെരുമ്പത്തൂരില്‍ സ്ഥിതി ചെയ്യുന്ന, രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റ് (ആര്‍.ജി.എന്‍.ഐ.വൈ.ഡി) ദേശീയ പ്രാധാന്യമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടായി പ്രഖ്യാപിക്കപ്പെട്ടു. പ്രധാന പ്രവര്‍ത്തനങ്ങള്‍ / നേട്ടങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

സ്ഥാപനം പുറത്തിറക്കിയ ഇന്ത്യന്‍ യുവജന വികസന സൂചികയും റിപ്പോര്‍ട്ടും -2017 കേന്ദ്ര യുവജനകാര്യ കായിക വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) കേണല്‍ രാജ്യവര്‍ധന്‍ സിംഗ് റാഥോഡ് 2017 നവംബര്‍ 13 ന് ന്യൂഡല്‍ഹിയില്‍ പ്രകാശനം ചെയ്തു.
2014 ലെ ദേശീയ യുവജന നയപ്രകാരം വിവിധ വിഷയങ്ങളില്‍ രാജ്യത്താകമാനമുള്ള സിമ്പിള്‍ & സ്മാര്‍ട്ട് മോഡല്‍ മുഖേന 14433 യുവജന പ്രവര്‍ത്തകര്‍ 210 പരിശീലന / ശേഷീ വര്‍ദ്ധന പരിശീലനങ്ങള്‍ നടത്തി.

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ യുവജനങ്ങള്‍ എന്നിവര്‍ക്കായി ആര്‍.ജി.എന്‍.ഐ.വൈ.ഡിയും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസസും ചേര്‍ന്ന് ഏഴ് സംസ്ഥാനങ്ങളില്‍ 700 യുവജനങ്ങള്‍ക്കായി ശേഷി വികസന പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു.

യൂത്ത് ആന്റ് അഡോളസന്റ് ഡെവലപ്‌മെന്റ് ഫോര്‍ നാഷണല്‍ പ്രോഗ്രാം (എന്‍ പി വൈഎഡ്)
യുവാക്കളുടെയും യുവാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ക്കായി ഗവണ്‍മെന്റ് / ഗവണ്‍മെന്റിതര സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള ഒരു വേദിയാണ് യൂത്ത് ആന്റ് അഡോളസന്റ് ഡെവലപ്‌മെന്റ് ഫോര്‍ നാഷണല്‍ പ്രോഗ്രാം (എന്‍ പി വൈഎഡ്): ഇതിന്റെ ചില പ്രധാന നേട്ടങ്ങള്‍ താഴെപ്പറയുന്നവയാണ്:

2017-18 സാമ്പത്തിക വര്‍ഷത്തില്‍, അഖിലേന്ത്യാതലത്തിലേതടക്കം സംഘടനകള്‍ ഉള്‍പ്പെടെ 15 സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി.

നോര്‍ത്ത് ഈസ്റ്റ് യൂത്ത് ഫെസ്റ്റിവല്‍ 2017 നവംബര്‍ 27 മുതല്‍ ഒക്ടോബര്‍ 30 വരെ സിക്കിമിലെ ഗാങ്‌ടോക്കില്‍ നടന്നു.

22-ാമത് 2018 ദേശീയ യുവജനോത്സവം ജനുവരി 12 മുതല്‍ 16 വരെ രാജസ്ഥാനില്‍ ജയ്പുര്‍ ധ്യാന്‍ വിഹാര്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കും.

ദേശീയ യുവ നേതാക്കള്‍ക്കുള്ള പദ്ധതി (എന്‍വൈഎല്‍പി)
2014-15 ബജറ്റ് പ്രഖ്യാപിച്ച പുതിയ, ദേശീയ യുവ നേതാക്കള്‍ക്കുള്ള പദ്ധതി (എന്‍വൈഎല്‍പി) യുവജനങ്ങളില്‍ നേതൃത്വപരമായ ഗുണങ്ങള്‍ വളര്‍ത്തിയെടുത്തു. ചില പ്രധാന നേട്ടങ്ങള്‍ താഴെ പറയുന്നവയാണ്:

എന്‍വൈകെഎസില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബുകള്‍ സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിച്ച് യുവാക്കളില്‍ യുവജന സംഘടനാ നേതൃത്വം വികസിപ്പിച്ചെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം. നടപ്പുവര്‍ഷം 1.76 ലക്ഷം യുവജനങ്ങളുടെ പങ്കാളിത്തത്തോടെ 2,047 ബ്ലോക്ക് തല പരിപാടികള്‍ സംഘടിപ്പിച്ചു. കൂടാതെ, ഗ്രാമീണ തലത്തിലുള്ള അയല്‍പക്ക യൂത്ത് പാര്‍ലമെന്റ് പരിപാടികളില്‍ 2.92 ലക്ഷം യുവാക്കളും പങ്കാളികളായി.

വികസനത്തിന് യുവജനങ്ങള്‍: യുവാക്കളുടെ നേതൃത്വ ഗുണങ്ങളെ വികസിപ്പിച്ചെടുക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുവജനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും.

യൂത്ത് ഹോസ്റ്റലുകള്‍
യൂത്ത് ഹോസ്റ്റലുകള്‍ യുവ യാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും യുവജനങ്ങളില്‍ രാജ്യത്തെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ അവബോധമുണ്ടാക്കുന്നതിനുമായി രൂപീകരിച്ചതാണ്. യൂത്ത് ഹോസ്റ്റുകള്‍ ന്യായമായ നിരക്കില്‍ യുവാക്കള്‍ക്ക് താമസസൗകര്യം നല്‍കുന്നു. രാജ്യത്താകമാനമുള്ള 83 യൂത്ത് ഹോസ്റ്റലുകളും റോയിങ്ങിലെ ഒരു യൂത്ത് ഹോസ്റ്റലും നിര്‍മാണഘട്ടത്തിലാണ്. ആഗ്ര (ഉത്തര്‍പ്രദേശ്), ഡല്‍ഹൗസി (ഹിമാചല്‍ പ്രദേശ്), ജോധ്പൂര്‍ (രാജസ്ഥാന്‍), മൈസൂര്‍ (കര്‍ണാടക), പനാജി (ഗോവ), പുതുച്ചേരി എന്നീ ആറ് യൂത്ത് ഹോസ്റ്റലുകള്‍ക്ക് ഐഎസ്ഒ 9001: 2008 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്.

116 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close