Special

2017-ല്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായവര്‍

രണ്ടായിരത്തിപ്പതിനേഴാമാണ്ട് ദിവസങ്ങള്‍ക്കുളളില്‍ കടന്നു പോകുമ്പോള്‍ ഈ വര്‍ഷം സമൂഹികമാദ്ധ്യമങ്ങള്‍ വഴി വാര്‍ത്ത ലോകത്ത് തരംഗമായ ചില വ്യക്തികളെ സംഭവങ്ങളെ പരിചയപ്പെടാം.

സഹര്‍ തബര്‍
ഹോളിവുഡ് സെന്‍സേഷന്‍ ആഞ്ജലീന ജോളിയെ പോലെയാകാന്‍ 50 ശസ്ത്രക്രിയകള്‍ നടത്തിയ സഹര്‍ തബര്‍ സമൂഹിക മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.നടിയെ പോലെ ആവുന്നതിന് നടത്തിയ ശാസ്ത്രക്രിയകള്‍ ദോഷമായി മാറിയതിനെ തുടര്‍ന്ന് മുഖം വിരൂപമായി മാറിയ ചിത്രമാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം താന്‍ കളളം പറയുകയായിരുന്നുവെന്നും ചിത്രങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായിരുന്നുവെന്നും വെളിപ്പെടുത്തി യുവതി രംഗത്ത് എത്തിയിരുന്നു.

സിവ ധോണി
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ സിവ ധോണി മലയാളത്തില്‍ പാട്ട് പാടിയാണ് ആരാധകരെ പിടിച്ചിരുത്തിയത്.അമ്പലപ്പുഴേ ഉണ്ണി കണ്ണനോട് നീ…. എന്നു തുടങ്ങുന്ന ഗാനമാണ് സിവ ആദ്യം ആലപിച്ചത്.പിന്നീട് കണികാണും നേരവും സിവ പാടി.എന്നാല്‍ സിവയുടെ ആദ്യ ഗാനം ഇറങ്ങിയപ്പോള്‍ മുതലേ സിവയെ മലയാളം പാട്ട് പഠിപ്പിച്ചത് ആരാണ് എന്നായിരുന്നു സമൂഹിക മാദ്ധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.

നിയോഗ് കൃഷ്ണ
ലോകത്തിലെ ഏറ്റവും സാഹസികമായ മത്സരമായ ആര്‍ട്ടിക് പോളാര്‍ എക്‌സ്ട്രീം എക്‌സ്‌പെഡീഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കൊല്ലംകാരനായ നിയോഗ് കൃണയാണ്.പാകിസ്ഥാന്റെ മുഷാഹിദ് ഷായോട് ശക്തമായി പോരാടിയാണ് നിയോഗ് ഒന്നാം സ്ഥാനത്ത് എത്തിയ്.രണ്ടാം സ്ഥാനത്ത് ആയിരുന്ന നിയോഗിനെ ഒന്നാമതെത്തിക്കാന്‍ മലയാളികള്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി വലിയ പങ്ക് വഹിച്ചിരുന്നു.മലയാളിയായ നിയോഗിന് പിന്തുണ അറിയിച്ചുകൊണ്ട് ചലച്ചിത്രതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍,പ്രഥ്വിരാജ് സുകുമാരമന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

സോറ
ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എഎസ്‌ഐ അബ്ദുള്‍ റഷീദിന്റെ മകള്‍ സോറ അച്ഛന്റെ മൃതദേഹത്തിന് മുമ്പില്‍ നിന്ന് പൊട്ടിക്കരയുന്ന ചിത്രം ഏറെ തരംഗമായിരുന്നു.സാമൂഹിക മാദ്ധ്യമങ്ങളില്‍ കണ്ണീരായി മാറിയ ചിത്രമാണ് സോറയുടേത്.ട്വിറ്ററിലൂടെ തരംഗമായ ചിത്രം കണ്ട് അവളെ ജിവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ മുന്‍കൈയെടുത്തിരുന്നു.

വൈഷ്ണവ് ഗിരീഷ്
ഇന്ത്യന്‍ ഐഡല്‍ എന്ന സംഗീത റിയാലിറ്റിയി ഷോയിലൂടെ രാജ്യത്തിനകത്തും പുറത്തും തരംഗമായി മാറിയ ആളാണ് വൈഷ്ണവ് ഗിരീഷ്.ശബ്ദമാധുര്യം കൊണ്ട് വിസ്മയം തീര്‍ത്ത ഈ തൃശൂര്‍കാരന്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ സമൂഹിക മാദ്ധ്യമങ്ങളില്‍ തരംഗമായിരുന്നു.സിസിടിവിയുടെ സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലെ വൈഷ്ണവിന്റെ പാട്ടുകളാണ് ഏറെ ജനപ്രീതി നേടിയത്.ഫൈനല്‍ റൗണ്ടില്‍ പരാജയപ്പെട്ടുവെങ്കിലും സമൂഹിക മാദ്ധ്യമങ്ങളിലൂടെ വൈഷ്ണവിന് ഇതിനകം തന്നെ നിരവധി ആരാധകരാണുളളത്.

ജോസഫ് അന്നംകുട്ടി ജോസ്
എഫ്.ടി.വി കണ്ട് അമ്മയാല്‍ പിടിക്കപ്പെട്ട തന്റെ ബാല്യകാല കഥ ഫേസ്ബുക്ക് വീഡിയോ ആയി പങ്കുവെച്ചുകൊണ്ടാണ് റേഡിയോ ജോക്കിയായ ജോസഫ് താരമായത്.പീന്നീട് ജോഫസ് അന്നം കുട്ടി എന്ന ഫെയിസ് ബുക്ക് പേജിലൂടെ നിരവധി വീഡിയോകള്‍ പങ്കുവെച്ചു.ജോസഫിന്റെ ആര്‍ത്തവത്തെകുറക്കുറിച്ച് ഒരു ചെറുപ്പക്കാരന്റെ പ്രസംഗം സമൂഹികമാദ്ധ്യമങ്ങളില്‍ ഏറെ തരംഗമായിരുന്നു.

ദാനാ മാഞ്ചി
ആംബുലന്‍സ് വിളിക്കാന്‍ പണിമല്ലാതെ ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററോളും നടന്ന ദാനാ മാഞ്ചിയുടെ ചിത്രവും സമൂഹികമാദ്ധ്യമങ്ങളില്‍ തരംഗമായിരുന്നു.

ജനിച്ച് നിമിഷങ്ങള്‍ക്കകം നടന്ന കുഞ്ഞ്
ജനിച്ച നിമിഷങ്ങള്‍ക്കകം നടന്ന കുഞ്ഞിന്റെ വീഡിയോ സമൂഹികമാദ്ധ്യമങ്ങിള്‍ തരംഗമായിരുന്നു.ബ്രസീലിലായിരുന്നു സംഭവം.ജനിച്ച് നിമിഷങ്ങള്‍ക്കുളളിലാണ് കുഞ്ഞ് നടക്കാന്‍ ശ്രമിച്ചത്.ഡോക്ടര്‍ കയ്യിലെടുത്ത നവജാത ശിശു കാലുകള്‍ ഉയര്‍ത്തി ചുവട് വെക്കുകയായിരുന്നു.നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.

പച്ചക്കറി വില്‍പ്പനയ്ക്കിടെ ഉറങ്ങിപ്പോയ ബാലന്‍
വിയറ്റ്‌നാമില്‍ നിന്നാണ് പച്ചക്കറിവില്‍പ്പനയ്ക്കിട ഉറങ്ങിപ്പോയ കുഞ്ഞ് കുട്ടിയുടെ ചിത്രം എത്തിയത്.ഈ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളില്‍ വളരെ പെട്ടന്നാണ് തരംഗമായത്.

ജിമിക്കി ഫീവര്‍
മലയാളത്തിലെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം ഏറെ തരംഗമായിരുന്നു.ഗാനം മലയാളികള്‍ ഏറ്റെടുക്കുകയും പിന്നീട് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഹിറ്റ് ആവുകയുമായിരുന്നു.പാട്ടിന് ചുവട് വെച്ച ഓരോരുത്തരും വീഡിയോ ഇറക്കിയതോടെ യൂട്യൂബില്‍ ഏറെ ഹിറ്റായ മലയാള ഗാനമായി ജിമിക്കി കമ്മല്‍.

രക്ഷകന് നല്‍കിയ ചിരി
തന്റെ ജീവന്‍ രക്ഷിച്ച പോലീസുകരാന് നിറഞ്ഞ ചിരി സമ്മാനിച്ച കുഞ്ഞിന്റെ ചിത്രം സമൂഹിക മാദ്ധ്യമങ്ങളില്‍ തരംഗമായിരുന്നു.ഹൈദരാബാദ് പോലീസാണ് കുഞ്ഞിനെ തട്ടിയെടുത്തവരുടെ കയ്യില്‍ നിന്ന് രക്ഷിച്ചത്.

മെട്രോയില്‍ ജോലി ലഭിച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്
കൊച്ചി മെട്രേയില്‍ 23 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതോടെ ഇത്തരത്തില്‍ ഉളള ലോകത്തിലെ ആദ്യ മെട്രോ എന്ന പദവി കൊച്ചി മെട്രോയ്ക്ക് ലഭിച്ചു.സമൂഹിക മാദ്ധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അഭിനന്ദനങ്ങള്‍ ഒഴുകിയെത്തിയത്.

ഡെസ്പാസിറ്റോ
കടക്കെണിയില്‍ നിന്ന് പ്യൂര്‍ട്ടൊറീക്കയെ കരകയറ്റിയ അത്ഭുതഗാനമാണ് ഡെസ്പാസിറ്റോ.246 കോടിയിലധികം പ്രാവശ്യമാണ് ഈ പാട്ട് ആളുകള്‍ യൂട്യൂബ് വഴി കണ്ടത്.

മീ ടു ഹാഷ് ടാഗ്
മീ ടു ഹാഷ് ടാഗുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്.ഹോളിവുഡ് താരം അലൈസ മിലാനോ തുടങ്ങിവെച്ച ഈ പോരാട്ടം ലോകമെങ്ങും സ്ത്രീകള്‍ ഏറ്റെടുത്തു.ജീവിതത്തില്‍ ഏതെങ്കിലും ഘടത്തില്‍ വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ദുരനുഭവം നേരിടേണ്ടിവരാത്ത സ്ത്രീകള്‍ ഉണ്ടാകില്ല.ലോകമെമ്പാടുമുളള സ്ത്രീകള്‍ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്ത് വന്നതോടെ സംഭവത്തിന്റെ വ്യാപ്തി വലുതാവുകയായിരുന്നു.

113 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close