ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷന് രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടെ അവകാശലംഘന നോട്ടീസ് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു തുടർ നടപടികൾക്കായി ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജന് കൈമാറി.
കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ പരാമർശിക്കുന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെ ബിജെപി എം പി ഭൂപേന്ദർ യാദവാണ് രാജ്യസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്.
ട്വീറ്റിൽ അരുൺ ജെയ്റ്റ്ലിയുടെ പേര് വളച്ചൊടിച്ചു നല്കിയെന്നാണ് ആരോപണം. ജെയ്റ്റ്ലിയെ നുണയൻ എന്ന് പരാമർശിക്കും വിധം ജെയ്റ്റ് ലൈ എന്നായിരുന്നു ട്വീറ്ററിലെ പരാമർശം.
വിവാദമായതിനെ തുടർന്ന് ട്വീറ്റ് രാഹുൽ പിൻവലിച്ചിരുന്നു.