തിരുവനന്തപുരം: ജെഡിയു സംസ്ഥാന കൗണ്‍സില്‍ യോഗം ആരംഭിച്ചു.ജെഡിയു ഇടതു മുന്നണിയിലേക്ക് പോകുന്ന കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഇന്നുണ്ടാകും.
എല്‍ഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കാമെന്ന സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാറിന്റെ നിര്‍ദേശം പാര്‍ട്ടി സംസ്ഥാന ഭാരവാഹിയോഗവും സംസ്ഥാന സമിതിയും അംഗീകരിച്ചു.
മുന്നണി മാറ്റത്തില്‍ എതിരഭിപ്രായമുണ്ടായിരുന്ന കെ.പി മോഹനനും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ തയ്യാറായി.
തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് ഇറങ്ങിപ്പോയി.
ഇന്ന് ചേരുന്ന സംസ്ഥാന കൗണ്‍സിലിന്റെ അംഗീകാരത്തോടെ മുന്നണി മാറ്റത്തില്‍ നയപരമായ പ്രഖ്യാപനമുണ്ടാവും