ന്യൂഡൽഹി: കായൽ കയ്യേറ്റ കേസിൽ ഹൈക്കോടി വിധിക്കെതിരെ മുൻമന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബഞ്ച് മാറ്റവുമായി ബന്ധപ്പെട്ട് കത്ത് ലഭിച്ചിട്ടുണ്ടെന്നും കത്ത് പരിശോധിച്ചിട്ടില്ലെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഹർജി പരിഗണിക്കുന്ന ബെഞ്ച് മാറ്റണം എന്ന തോമസ് ചാണ്ടിയുടെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസ് അഭയ് മനോഹർ സാപ് റേ അടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കരുത് എന്ന തോമസ് ചാണ്ടി ആവശ്യമാണ് നേരത്തെ സുപ്രീം കോടതി തള്ളിയത്.