ഷവോമിയുടെ ഹാന്‍ഡ്സെറ്റ് റെഡ്മി നോട്ട് 4 വീണ്ടും വില കുറച്ചു. റെഡ്മി നോട്ട് 4ന്റെ 64 ജിബി യുടെ വിലയാണ് കുറച്ചത്. 11,999 വിലയുണ്ടായിരുന്ന റെഡ്മി നോട്ട് 4, 1000 രൂപ കുറഞ്ഞ് 10,999 രൂപക്കാണ് ലഭ്യമാകുന്നത്. റെഡ്മി നോട്ട്4 32 ജിബിയുടെ വിലയില്‍ മാറ്റമില്ല.
എംഐ.കോം, ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ സ്റ്റോറുകളിലാണ് വിലക്കുറവ് ഉള്ളത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റെഡ്മി നോട്ട് 4, 16 ജിബി, 32 ജിബി, 64 ജിബി എന്നീ വേരിയന്റുകളില്‍ ലഭ്യമാണ്. 9,999 ,10,999 ,12,999 എന്നിങ്ങനെയാണ് ഇവയുടെ വില.
ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ ഷവോമിയെ മുന്‍നിരയിലെത്തിക്കാന്‍ സഹായിച്ച ഹാന്‍ഡ്സെറ്റാണ് ഷവോമി നോട്ട് 4. ആദ്യ വില്‍പ്പനയില്‍ 10 മിനിട്ടിനുള്ളില്‍ 2,50,000വും 45 ദിവസത്തിനുള്ളില്‍ 1 മില്യണ്‍ ഫോണുകളും വില്‍പ്പന ലഭിച്ച ഫോണാണ് ഷവോമി.