Special

ജ്ഞാനസൂര്യന് രാഷ്ട്രത്തിന്റെ ആദരം

ദേശീയത എന്ന സങ്കൽപ്പത്തിന് ഭാവനയുടെ ചിറകുകൾ നൽകിയ കവി , ചിന്തോദ്ദീപകമായ രചനാവൈഭവം കൊണ്ട് ആധുനിക കേരളത്തെ മാർക്സിൽ നിന്നും മഹർഷിയിലേക്കെത്തിച്ച മഹാമനീഷി, ദർശനം സംവാദങ്ങളിൽ എതിരാളികളെ അതിശയിപ്പിച്ച പണ്ഡിതൻ. എല്ലാറ്റിനുമുപരി ദേവദുർല്ലഭമായ ആർ.എസ്.എസ് പ്രചാരകന്റെ ആദർശ ജീവിതം… പി പരമേശ്വർജിയുടെ വിശേഷണങ്ങൾ ഇവിടെ അവസാനിക്കുന്നില്ല

1926 ൽ ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ ജനനം. ചേർത്തല ഹൈസ്കൂളിൽ വച്ച് അനശ്വര കവി വയലാർ രാമവർമ്മയെ കവിതാരചനയിൽ പിന്നിലാക്കിയ കാവ്യപാടവം പിന്നീട് യജ്ഞപ്രസാദത്തിലൂടെ മലയാളമറിഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി എ ഓണേഴ്സിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും .

സ്വാമി ആഗമാനന്ദനിലൂടെ രാമകൃഷ്ണമിഷനിൽ, എം പി മന്മഥനിലൂടെ ആർ.എസ്.എസിലേക്ക്… ഗുരുജി ഗോൾവൽക്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രചാരകനായി. പിന്നീട് ദേശീയതയുടെ മാദ്ധ്യമാവിഷ്കാരമായ കേസരിയുടെ പത്രാധിപരായി. ജനസംഘത്തിന്റെ ദേശീയ ഉപാദ്ധ്യക്ഷനായിരിക്കെ അടിയന്തിരാവസ്ഥയിൽ തടവ് ശിക്ഷ അനുഭവിച്ചു. പിന്നീട് കക്ഷിരാഷ്ട്രീയത്തിൽ നിന്നും വിചാര മേഖലയിലേക്ക്.

ഡൽഹി ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് വർഷത്തെ പ്രവർത്തനത്തിന് ശേഷം 1980 ൽ പ്രവർത്തന മേഖല കേരളത്തിലേക്ക് മാറ്റി. അനൈക്യത്തിന്റെ വിഴുപ്പ് ഭാണ്ഡം വലിച്ചെറിയാൻ വിശാലഹിന്ദു സമ്മേളനവും രാമായണമാസാചരണവും നടത്താൻ പ്രചോദനം നൽകി.

മാർക്സിൽ നിന്നും മഹർഷിയിലേക്ക്, മാർക്സും വിവേകാനന്ദനും തുടങ്ങി പാണ്ഡിത്യത്തിന്റെയും വിചാരവിപ്ലവത്തിന്റെയും സവിശേഷതകൾ വിളിച്ചോതുന്ന നിരവധി പുസ്തകങ്ങൾ. ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രചാരകൻ, സ്വതന്ത്ര ഭാരതം ഗതിയും നിയതിയും, അരവിന്ദ ദർശനത്തെ പരിചയപ്പെടുത്തിയ ഭാവിയുടെ ദാർശനികൻ തുടങ്ങിയവ വിചാരമേഖലയിൽ ചലനങ്ങൾ തന്നെ സൃഷ്ടിച്ചു.

പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ച മഹാമനീഷിയ്ക്ക് ജനം ടിവിയുടെ ആശംസകൾ.

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close