സയന്റിസ്റ്റ് ടോയ് മേക്കര്‍ എന്നറിയപ്പെടുന്നു. പാഴ്വസ്തുക്കള് ഉപയോഗിച്ചാണ് ഇദ്ദേഹം നിരവധി ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തി വരുന്നത്. ഉപയോഗശൂന്യമായ വസ്തുക്കളിലൂടെ സയന്‍സിനെ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാനലക്ഷ്യം.
ഇതിന്റെ ഭാഗമായി നാല് ദശകത്തിനിടയില്‍ 3000ത്തോളം സ്കൂളുകള്‍ സന്ദര്‍ശിക്കുകയും, 18 ഭാഷകളിലായി പാവ നിര്‍മാണവുമായി ബന്ധപ്പെട്ട് 6200ത്തോളം ഷോര്‍ട്ട് ഫിലിമുകളും നിര്‍മിച്ചിട്ടുണ്ട്. 12 ഭാഷകളിലായി നിരവധി ബുക്കുകളും ഇദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ നിന്നും സൗജന്യമായി വായിക്കാന്‍ സാധിക്കും.