പാലിയേറ്റീവ് രംഗത്തെ സമഗ്രസംഭാവനക്കാണ് മലയാളിയായ എം ആര് രാജഗോപാലിന് പത്മശ്രീ ലഭിച്ചത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് എന്ന പേരില്‍ കോഴിക്കോട് 1993ല്‍ രാജ്യത്തെ ആദ്യത്തെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് സ്ഥാപിച്ചു. ലോകത്തിലെ ഏറ്റവും മികച്ച 30 അനസ്തേഷ്യോളജിസ്റ്റുകളിലൊരാണ് ഇദ്ദേഹം. വേദന രഹിത മരുന്നുകള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതിനും നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.