മദ്ധ്യപ്രദേശിലെ പുരാതന ചിത്രകലയായ ഗൊണ്ട് കലയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിക്കൊടുത്തു. ഇദ്ദേഹം 5 വിദേശഭാഷകളിലായി പുറത്തിറക്കിയ ‘ദ ലണ്ടന്‍ ജംഗിള്‍ ബുക്ക്’ 30,000ത്തോളം കോപ്പികളാണ് വിറ്റഴിച്ചത്.
നെതര്‍ലന്‍ഡ്, ജര്‍മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഇദ്ദേഹം പെയിന്റിംഗ് എക്സിബിഷന് നടത്തിയിട്ടുണ്ട്. പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ് ആകുന്നതിനു മുന്‍പ് സെക്യൂരിറ്റി ആയും ഇലക്ട്രീഷ്യനായും ജോലി ചെയ്താണ് ഭജ്ജു ശ്യാം കുടുംബം പുലര്‍ത്തിയിരുന്നത്.