ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ യോഗ അദ്ധ്യാപിക. ഇപ്പോഴും ദിവസേന 100 വിദ്യാര്‍ത്ഥികളെ യോഗ പഠിപ്പിക്കുന്നു. 45 വര്‍ഷത്തിനിടയില്‍ 10 ലക്ഷത്തോളം പേരെയാണ് അമ്മാള്‍ യോഗ അഭ്യസിപ്പിച്ചത്. ഇവരുടെ 600ഓളം വിദ്യാര്‍ത്ഥികളും 36 കുടുംബാംഗങ്ങളും ലോകത്തിലുടനീളം ഇപ്പോള്‍ യോഗ അഭ്യസിപ്പിക്കുന്നുണ്ട്.
1972 ല്‍ ഓസോണ്‍ യോഗ സെന്റര്‍ സ്ഥാപിച്ചു. പെണ്‍കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമായി ചില യോഗ വിദ്യകളെക്കുറിച്ചും ഇവര്‍ ബോധവത്കരണം നടത്താറുണ്ട്. 8ാം വയസ്സില്‍ അച്ഛനില്‍ നിന്നാണ് അമ്മാള്‍ യോഗ പഠിക്കുന്നത്.