ആന്റിബയോടിക്‌സ് നേരും നുണയും
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആന്റിബയോടിക്‌സ് നേരും നുണയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2018, 09:49 am IST
FacebookTwitterWhatsAppTelegram

ഏതൊരസുഖത്തിനും കുഞ്ഞിന് ആന്റിബയോട്ടിക്‌സ് കൊടുക്കുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ കേട്ടോളു, ദീര്‍ഘകാല അസുഖങ്ങളിലേക്കും കുറഞ്ഞ രോഗപ്രതിരോധശേഷിയിലേക്കുമാണ് ഇത് കുട്ടിയെ നയിക്കുന്നത്..

ഒരു ചെറിയ പ്രശ്‌നം വന്നാല്‍ പോലും ഡോക്ടറെ കണ്ട് മരുന്നു വാങ്ങിയില്ലെങ്കില്‍ പല രക്ഷിതാക്കള്‍ക്കും സമാധാനമുണ്ടാകില്ല. അസുഖത്തിന് പെട്ടന്നു ശമനമാകുമെങ്കിലും ഭാവിയില്‍ ഇത് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ഓരോ വ്യക്തിയുടെയും ശരീരത്തില്‍ നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളും ഉണ്ട്. ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും നല്ല ബാക്ടീരിയകള്‍ ആവശ്യമാണ്. എന്നാല്‍ ആന്റിബയോട്ടിക്‌സ് ഈ രണ്ടു ബാക്ടീരിയകളെയും നശിപ്പിക്കും. വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി ഉള്‍പ്പെടെയുള്ള ന്യൂട്രിയന്റ്‌സിനെയും ഇത് സാരമായി ബാധിക്കും.

ഇനി വൈറസുകളുടെ കാര്യമെടുക്കാം. രോഗം പ്രകടമാകുന്നതിനു  മുന്‍പ്‌ തന്നെ വൈറസുകള്‍ ശരീരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന് ജലദോഷം. ഇവയ്‌ക്കും ആന്റിബയോട്ടിക്‌സ് ഫലപ്രദമല്ല.

ആന്റിബയോട്ടിക്‌സിന്റെ ദൂഷ്യവശങ്ങള്‍
100ല്‍ 5 കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സിന്റെ ഉപയോഗം അലര്‍ജി ഉണ്ടാക്കുന്നുണ്ട്. ശരീരത്തില്‍ നീര് വരിക, ചൊറിച്ചില്‍ ഉണ്ടാവുക, ചുവന്ന പാടുകള്‍ ഉണ്ടാവുക എന്നതെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കാം.

അതുപോലെ 10ല്‍ ഒരാള്‍ക്ക് ഛര്‍ദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയവയും ഇതിന്റെ പാര്‍ശ്വഫലങ്ങളായി ഉണ്ടാകാറുണ്ട്.

മരുന്നിന്റെ തുടര്‍ച്ചയായ ഉപയോഗം കുഞ്ഞിനെ ആന്റിബയോട്ടിക് റെസിസ്റ്റന്റ് ആക്കി മാറ്റും. മരുന്നുകള്‍ പല രോഗങ്ങള്‍ക്കും ഫലപ്രദമാകാതെ വരും. ഇത്തരം കേസുകളില്‍ രോഗം ഭേദമാകാന്‍ ഡോസ് കൂടുതല്‍ നല്‍കേണ്ടി വരും.

എപ്പോഴാണ ആന്റിബയോട്ടിക്‌സ് ആവശ്യമായി വരുന്നത്
ചില അസുഖങ്ങള്‍ക്ക് ആന്റിബയോട്ടിക്‌സ് നിര്‍ബന്ധിതമായി ഉപയോഗിക്കേണ്ടി വരാറുണ്ട്.
* 14 ദിവസത്തില്‍ കൂടുതല്‍ നില്‍ക്കുന്ന ചുമ
* ന്യുമോണിയ
* കടുത്ത പനിയും പച്ചയും മഞ്ഞയും കലര്‍ന്ന മൂക്കൊലിപ്പും
* ചെവി വേദന
* മൂത്രാശയ രോഗങ്ങള്‍
* തൊണ്ടയിലുണ്ടാകുന്ന കൂടിയ ചുവപ്പ് നിറം

ജലദോഷവും പനിയും ഒരു പരിധി വരെ നമ്മുടെ കുഞ്ഞുങ്ങളെ ആക്രമിക്കാതിരിക്കാന്‍ ചില നാട്ടുവിദ്യകളും നമുക്ക് പ്രയോഗിക്കാം.
* കടുകെണ്ണയില്‍ 2-3 അല്ലി വെളുത്തുള്ളിയും അല്‍പ്പം അയമോദകവും ചേര്‍ക്കുക. ഇത് കുട്ടിയുടെ നെഞ്ചിലും പുറത്തും കാല്‍പ്പാദത്തിലും പുരട്ടുക.
* ഇഞ്ചിനീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക
* മുറിയില്‍ എല്ലായ്‌പ്പോഴും ഇളം ചൂട് നിലനിര്‍ത്തുക
* ഉപ്പ് വെള്ളം ഗാര്‍ഗിള്‍ ചെയ്യിക്കുക
* നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വെള്ളം ധാരാളം കുടിപ്പിക്കുക, കഞ്ഞിവെള്ളം ഉപ്പിട്ടു നല്‍കുന്നതും നല്ലതാണ്.

 

Share2TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies