Entertainment

വോളിബോളിൽ പട നയിച്ച് വിജയം സ്വന്തമാക്കി മോഹന്‍ലാല്‍

കണ്ണൂർ: അഭിനയത്തിൽ മാത്രമല്ല വോളിബോളിലും പട നയിച്ച് വിജയം സ്വന്തമാക്കി മോഹന്‍ലാല്‍. കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് ജേര്‍ണലിസ്റ്റ് വോളിബോള്‍ ലീഗിന്റെ വിളംബര മത്സരത്തിലായിരുന്നു മോഹൻലാൽ കണ്ണൂരിന്റെ മണ്ണിൽ മത്സരിക്കാനിറങ്ങിയത്.

അഭിനയം മാത്രമല്ല വോളിവോളും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ച് തന്നെയാണ് മോഹൻലാൽ കളത്തിലിറങ്ങിയത്. മഞ്ഞ ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങിയ സൂപ്പർ താരത്തെ ഏവരും ആവേശത്തോടെയാണ് വരവേറ്റത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കണ്ണൂർ പ്രസ്ക്ലബിനെ തോൽപ്പിച്ച് മോഹൻലാൽ ക്യാപ്റ്റനായ ടെറിട്ടോറിയൽ ആർമി ടീം വിജയവും നേടി. മത്സരമെന്നതിലുപരി സ്പോർട്ട്സ് എന്നത് വികാരമായി കാണാനാണ് താനാഗ്രഹിക്കുന്നത് എന്ന് മത്സരശേഷം അദ്ദേഹം പറഞ്ഞു.

മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ മുഴുവന്‍ സമയവും താരം കോര്‍ട്ടിലുണ്ടായിരുന്നു. കളിയുടെ മൂന്നാം സെറ്റില്‍ മേജര്‍ രവിയും കമാന്‍ഡിങ് ഓഫീസര്‍ രാജേഷ് കനോജയും കളിക്കാനിറങ്ങി. പത്ര പ്രവര്‍ത്തകരുടെ ടീമിനൊപ്പം ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രവും മുന്‍ ഇന്ത്യന്‍ താരം കിഷോര്‍കുമാറും കളത്തിലിറങ്ങി.

Shares 10K

Post Your Comments

Close
Close