Health

ഇഞ്ചി കടിച്ചാൽ

ഇഞ്ചി തിന്ന കുരങ്ങനെപ്പോലെ എന്നൊരു ചൊല്ല് മലയാളത്തിലുണ്ട് . ഇഞ്ചിയുടെ എരിവും മണവും എല്ലാം കൂടി അത് കടിക്കുന്നവരെ അൽപ്പം കുഴപ്പത്തിലാക്കുമെന്നത് നേരാണ് . എന്നാൽ ഇഞ്ചി തിന്നാൽ ഗുണങ്ങൾ അനവധിയാണെന്നാണ് പഠനങ്ങൾ പറയുന്നത്.

സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം ലഭിക്കാൻ പാകം ചെയ്യുമ്പോൾ അൽപ്പം ഇഞ്ചി കൂടീ ചേർത്താൽ മതിയെന്ന് പഴമക്കാർ പറയുന്നുണ്ട് . എന്തിനേറെ ഇഞ്ചിച്ചായക്ക് വരെ ആരാധകർ ഏറെയാണ്.എന്തായാലും ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ഗുണങ്ങൾ നമുക്കൊന്നു നോക്കാം.

അസിഡിറ്റിയെ തടയാൻ ഇഞ്ചിക്ക് കഴിവുണ്ടെന്നത് ഏറെക്കുറെ അംഗീകരിക്കപ്പെട്ട കാര്യമാണ്. സുരക്ഷിതവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണിത് . എല്ലാ ദിവസവും ഓരോ കപ്പ് ഇഞ്ചിച്ചായ കുടിക്കുന്നത് അസിഡിറ്റിയെ ദൂരെ നിർത്താൻ സഹായിക്കും . ചായയ്ക്കൊപ്പമായതു കൊണ്ട് അധികം ബുദ്ധിമുട്ടുമില്ല . അസിഡിറ്റിയെ അകറ്റാൻ കഴിയുകയും ചെയ്യും.

സന്ധിവേദന , നീർക്കെട്ട് തുടങ്ങിയവക്കെതിരെ ഇഞ്ചിയിലെ ജിഞ്ചറോൾ എന്ന ഘടകം പ്രവർത്തിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ആഹാരത്തിനൊപ്പം ഒരു ചെറിയ കഷണം ഇഞ്ചിയും കൂടി ഉണ്ടെങ്കിൽ കുശാലായി .ജിഞ്ചറോൾ വലിയ തോതിൽ അടങ്ങിയിട്ടുള്ളതിനാൽ ചെറിയ കഷണം തന്നെ ധാരാളമാണ് .

ഗർഭിണികൾക്കും ഇഞ്ചി വലിയ സഹായം ചെയ്യും . ആദ്യ മൂന്നു മാസങ്ങളിൽ ഉള്ള ഛർദ്ദിക്ക് ഇഞ്ചി വലിയൊരു മരുന്നാണ്. എന്നാൽ ഡോക്ടറോട് ചോദിച്ചതിനു ശേഷം മാത്രമേ കഴിക്കാവൂ എന്ന് മാത്രം.ഗർഭിണികൾക്ക് രാവിലെ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് വലിയൊരു ആശ്വാസമാകും.

അണ്ഡാശയ അർബുദ സെല്ലുകളെ നശിപ്പിക്കാൻ ഇഞ്ചിക്ക് കഴിയുമെന്ന് യൂണിവേഴ്സിറ്റി ഓഫ് മിച്ചിഗൺ കോമ്പ്രിഹെൻസീവ് കാൻസർ സെന്ററിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. വൻ കുടലിലെ അണുബാധ തടയാനും ഇഞ്ചി സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.

പഴയ കാലം മുതൽ തന്നെ പറയുന്നതാണ് ‌ഇഞ്ചി ദഹനത്തെ സഹായിക്കുമെന്നത് . ഇത് ഏറെക്കുറെ ശരിയുമാണ് . ദഹനക്കേടിനു വളരെ നല്ലൊരു മരുന്നാണ് ‌ഇഞ്ചി. ദിവസവും ഇഞ്ചി കഴിക്കുന്നത് ദഹനത്തെയും അതുവഴി ആരോഗ്യത്തെയും വർദ്ധിപ്പിക്കുന്നു.

തലവേദനയുള്ളവരേയും ഇഞ്ചി സഹായിക്കുമെന്നാണ് കണ്ടെത്തൽ . സാധാരണ തലവേദന മാറ്റാൻ ഇഞ്ചിക്ക് കഴിയുമത്രെ . അതുമാത്രമല്ല പൊണ്ണത്തടി കുറയ്ക്കാൻ ഓടിയും നടന്നും കഷ്ടപ്പെടുന്നവർക്കും ഇഞ്ചി നല്ലൊരു മരുന്നാണ് . സ്ഥിരമായി ഇഞ്ചി കഴിച്ചാൽ അത് ദഹന പ്രവർത്തനത്തെ ശക്തിപ്പെടുത്തുകയും അതുവഴി പൊണ്ണത്തടി കുറയ്ക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തൽ.

ലോകത്ത് ഏറ്റവും കൂടുതൽ ഇഞ്ചി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്ന് നമ്മുടെ ഇന്ത്യയാണ് . ചൈനയാണ് ഒന്നാം സ്ഥാനത്ത്. നേപ്പാളും തായ്‌ലൻഡും നൈജീരിയയുമൊക്കെയാണ് തൊട്ടു പിന്നിൽ

644 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close