ആകാശത്ത് ചാന്ദ്രപ്രതിഭാസത്തിന്റെ അത്ഭുത കാഴ്ച്ച.152 വർഷങ്ങൾക്ക് ശേഷമുള്ള അസാധാരണ പ്രതിഭാസമാണ് ഇന്നത്തെ സൂപ്പർ ബ്ലഡ് മൂൺ . നീല ചന്ദ്രന്(ബ്ലൂ മൂണ്‍), പൂര്‍ണ ചന്ദ്രഗ്രഹണം, സൂപ്പര്‍ മൂണ്‍ എന്നിവയാണ് ഒന്നിച്ചു വന്നിരിക്കുന്നത്.
ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ വെളുത്ത പ്രതലം പതിയെ ഇളം ഓറഞ്ച് അല്ലെങ്കില്‍ ചുവന്ന നിറത്തിലേക്ക് മാറും. സൂര്യ രശ്മികളാണ് ഈ നിറം മാറ്റത്തിനു കാരണം.
നോര്‍ത്ത് അമേരിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ്, റഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഇത്തവണ സൂപ്പര്‍ ബ്ലഡ് ബ്ലൂ മൂണ്‍ ദൃശ്യമാകുന്നത്.
വൈകുന്നേരം 5.18 മുതല്‍ രാത്രി 8.43 വരെ ചന്ദ്രനെ ഇങ്ങനെ കാണാമെങ്കിലും കേരളത്തില്‍ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യതയുള്ളതെന്നാണ് ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തൽ.
എല്ലാ രണ്ടു വര്‍ഷത്തിനിടയിലും എട്ട് മാസം കൂടുമ്പോഴാണ് ബ്ലൂ മൂണ്‍ വരുന്നത്. ചന്ദ്രഗ്രഹണം വര്‍ഷത്തില്‍ രണ്ടു തവണയും സൂപ്പര്‍മൂണ്‍ വര്‍ഷത്തില്‍ 4-5 തവണയും സംഭവിക്കാറുണ്ട്.
1866 മാർച്ചിനുശേഷം ആദ്യമാണ് ഈ മൂന്നു പ്രതിഭാസങ്ങളും ഒന്നു ചേരുന്നത്.സൂപ്പർ ബ്ലഡ് മൂൺ സമയത്ത് ചന്ദ്രന്റെ വലുപ്പം ഏഴുശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും.
ബ്ലഡ് മൂൺ
പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന് ചുവപ്പ് നിറത്തില്‍ കാണുപ്പെടുന്നതിനാൽ അതിനെ ബ്ലഡ് മൂണ്‍ എന്നാണ് വിശേഷിപ്പിക്കുക.
ബ്ലൂ മൂൺ
ഒരു മാസം രണ്ടു പൂർണചന്ദ്രൻ സാന്നിധ്യമറിയിച്ചാൽ രണ്ടാമത്തെ പൂർണചന്ദ്രൻ ബ്ലൂ മൂൺ ആയിരിക്കും.
സൂപ്പര്‍ മൂണ്‍
സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ. ഭൂമിയിൽ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണിങ്ങനെ സംഭവിക്കുന്നത്. ഭ്രമണപഥത്തില്‍ ചന്ദ്രന് ഭൂമിയോടടുത്തു വരുമ്പോള്‍ ചന്ദ്രന്റെ പ്രഭയും വ്യാസവും കൂടുതലായി കാണപ്പെടും. ജനുവരി രണ്ടിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നു.