വെറുതെയിരിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ കഴിച്ചു കൊണ്ടിരിക്കാന് എല്ലാവര്ക്കും വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍, മിക്കവര്‍ക്കും ചെറുകടി നിര്‍ബന്ധമുള്ള കാര്യമാണ്. ഡയറ്റ് കാര്യമായി ശ്രദ്ധിക്കുന്നവര്‍ ഈ മോഹം പലപ്പോഴും ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഡയറ്റ് തെറ്റാതെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ചെറുകടികളെക്കുറിച്ച് ഇവിടെ വായിക്കാം.
* ഒരു കൈപ്പിടി നിറയെ കടലയും ചനയും. വൈറ്റമിന്‍ എ, നിയാസിന്, ഫൊലേറ്റ്, പ്രോട്ടീന്‍, മാംഗനീസ് എന്നിവയാല്‍ സമ്പുഷ്ടമാണ് കടലയും ചനയും. ആരോഗ്യത്തിനു വളരെ നല്ലതാണെന്നതിനു പുറമെ വിശപ്പ് വളരെ വേഗം കുറയാനും ഇത് സഹായിക്കും.
* കര്‍ശനമായി ഡയറ്റ് നോക്കുന്നവര്‍ക്ക് ഏറ്റവും നല്ലതെന്നു പറയുന്ന ഭക്ഷണമാണ് മഖന. പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്റേറ്റ്സ്, ഫോസ്ഫറസ്, അയണ്‍, ഫൈബര്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മഖനയില് ധാരാളമായിട്ടുള്ള ഫൈബറും കുറഞ്ഞ കലോറിയും ഭാരം കുറയാന്‍ സഹായിക്കുന്നു. മഖനയില് അല്‍പ്പം നെയ്യും കല്ലുപ്പും ചേര്‍ത്തു കഴിക്കുന്നതും നല്ലതാണ്.
* വാഴപ്പഴം അല്ലെങ്കില്‍ ഓരോ സീസണിലും സുലഭമായി ലഭിക്കുന്ന പഴം. ഓരോ പഴത്തിനും അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്. എല്ലാ ദിവസവും ഭക്ഷണത്തോടൊപ്പം പഴങ്ങള്‍ ശീലമാക്കുന്നത് ആരോഗ്യം വര്‍ദധിപ്പിക്കുന്നു
* കടല മിഠായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായഭേദമന്യേ പ്രിയപ്പെട്ട ഒരു പലഹാരമാണ് കടല മിഠായി. ഇതിലടങ്ങിയിരിക്കുന്ന ശര്‍ക്കരക്ക് ധാരാളം ഗുണങ്ങളുണ്ട്. രക്തത്തെ ശുദ്ധീകരിക്കാനും ദഹനത്തെ സുഗമമാക്കാനും ശര്‍ക്കര സഹായിക്കുന്നു.
* വീട്ടിലുണ്ടാക്കുന്ന മുറുക്ക്. വറുത്ത പലഹാരമാണെങ്കിലും ശരീരത്തിന് ദോഷമുണ്ടാക്കാത്ത ഒരു ചെറുകടിയാണിത്. ഇത് ഉണ്ടാക്കാനുപയോഗിക്കുന്ന അരിപ്പൊടി, കടലമാവ്, ഗോതമ്പുപൊടി, എള്ള് തുടങ്ങിയവയെല്ലാം ഇതിനെ നല്ലൊരു പലഹാരമാക്കുന്നു.