ഇനി കൊതുകിനെ തുരത്താം ഈസിയായി
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇനി കൊതുകിനെ തുരത്താം ഈസിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2018, 08:38 am IST
FacebookTwitterWhatsAppTelegram

കൊതുകുകള്‍ ധാരാളമായുള്ള സമയമാണിത്. ഇവയുടെ ആക്രമണം മലേറിയ, ഡെങ്കു പോലെയുള്ള അസുഖങ്ങളെ വളരെ വേഗം ക്ഷണിച്ചു വരുത്തുന്നു. കൊതുകുകളെ തുരത്താന്‍ നമ്മള്‍ പല മാര്‍ഗങ്ങളും പരീക്ഷിക്കാറുണ്ട്. ഇവയില്‍ പലതിലും അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ മനുഷ്യശരീരത്തിന് വളരെ അധികം ദോഷം ചെയ്യുന്നതാണ്. പ്രകൃതിദത്തമായും ഫലപ്രദമായും കൊതുകുകളെ തുരത്താനുള്ള ചില വഴികളെക്കുറിച്ച് ഇവിടെ വായിക്കാം.

* ആര്യവേപ്പിന്റെ എണ്ണ കൊതുകിനെതിരെയുള്ള ഫലപ്രദമായുള്ള മാര്‍ഗ്ഗമാണ്. വേപ്പെണ്ണ കെമിക്കല്‍ വേപ്പൊറൈസറുകളെക്കാളും കോയിലുകളെക്കാളും പത്ത് മടങ്ങ് ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ആര്യവേപ്പിന് സാധിക്കും. വേപ്പെണ്ണയും വെളിച്ചെണ്ണയും അല്ലെങ്കില്‍ വേപ്പെണ്ണയും ലാവെണ്ടര്‍ ഓയിലും ഒരേ അനുപാതത്തില്‍ ശരീരത്തില്‍ പുരട്ടുന്നതും നല്ലതാണ്. എട്ട് മണിക്കൂര്‍ വരെ ഇത് കൊതുകില്‍ നിന്നും നിങ്ങള്‍ക്ക് സംരക്ഷണം തരും.

* നാരങ്ങയും ഗ്രാമ്പുവും. നാരങ്ങ രണ്ടായി മുറിച്ചതിനു ശേഷം ഇതിനുള്ളിലേക്ക് കുറച്ച് ഗ്രാമ്പു കുത്തി നിര്‍ത്തുക. കൊതുകിനെയും മറ്റു ചെറുജീവികളെയും തുരത്താന്‍ ഉത്തമമാണിത്.

* നമ്മുടെ തൊടികളിലും മുറ്റത്തുമെല്ലാം സുലഭമായി ലഭിക്കുന്ന ഒന്നാണ് തുളസിയില. തുളസിച്ചെടി അല്ലെങ്കില്‍ തുളസിയില മുറിക്കുള്ളില്‍ വക്കുക. ഇതിന്റെ സുഗന്ധം കൊതുകിനെയും പ്രാണികളെയും അകറ്റി നിര്‍ത്തും. അതേപോലെ ജനലിന്റെ അഴികളിലും വാതില്‍ക്കലുമെല്ലാം പുതിനയുടെ ഇല വയ്‌ക്കുന്നതും നല്ലതാണ്.

* വെളുത്തുള്ളി ചതച്ചെടുക്കുക. ഇത് കുറച്ച് വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കുക. ഈ വെള്ളം കുപ്പിയിലാക്കി കൊതുക് കയറിവരുന്ന വഴികളിലും മുറിയിലുമെല്ലാം സ്‌പ്രേ ചെയ്യുക. വെളുത്തുള്ളിയുടെ രൂക്ഷഗന്ധം കൊതുകിനെ നിശ്ചയമായും തുരത്തും.

Share23TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies