ബെയ്ജിങ്: തായ്വാനില് ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ രണ്ടു പേര് മരിച്ചു. സംഭവത്തില്‍ 202 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 27 പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രി 11.50ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. തായ്വാന് നഗരമായ ഹുവാലിയന്റെ വടക്കു കിഴക്ക് 14 മൈല്‍ മാറി ഈസ്റ്റ് ചൈന കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ ചെറു ചലനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു.
നിരവധി ആളുകളാണ് ഇപ്പോഴും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ടു വര്‍ഷം മുന്‍പ് തായ്വാന് നഗരമായ തൈനാനിലുണ്ടായ ഭൂകമ്പത്തില്‍ 100 പേര് കൊല്ലപ്പെട്ടിരുന്നു.