ബെയ്ജിംഗ് : യോഗ ദിനചര്യയാക്കിയ സൺ ചുയാംഗിനു മുന്നിൽ ഓട്ടിസം വഴി മാറി. ഏഴാം വയസ്സിൽ ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗാദ്ധ്യാപകനായി സൺ ചുയാംഗ്.
പത്ത് ലക്ഷത്തിലേറെയാണ് സൺ ചുയാംഗിന്റെ നിലവിലെ വരുമാനം.കുഞ്ഞായിരിക്കെ സൺ ചുയാംഗിന് ഓട്ടിസമുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു.സണ്ണിന് രണ്ടു വയസുള്ളപ്പോൾ ഡേകെയർ സെന്ററിൽ ചേർത്തിരുന്നു. എന്നാൽ മറ്റ് കുട്ടികൾക്കൊപ്പം സംസാരിക്കാനോ കളിക്കാനോ താത്പര്യം കാട്ടിയില്ല.
അതോടെ തുണിക്കട നടത്തിയിരുന്ന അമ്മ അതു നിർത്തി സണ്ണിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കാട്ടാൻ തുടങ്ങി. സണ്ണിനെ ഒരു യോഗാ സ്കൂളിൽ ചേർത്തു. യോഗാ പഠനത്തിൽ കുട്ടിക്കുള്ള വാസന പെട്ടെന്നുതന്നെ തിരിച്ചറിയപ്പെട്ടു. മാത്രമല്ല രണ്ടു വർഷത്തിനകം ഓട്ടിസത്തിന്റെ ലക്ഷണങ്ങളും ഇല്ലാതായി.
കിഴക്കൻ ചൈനയിലെ ഷെജിംയാംഗ് സ്വദേശിയായ സൺ ലോകത്തിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ യോഗാ അധ്യാപകനായിരിക്കും. യോഗാ പഠിപ്പിക്കുന്നതിനു പുറമേ, സിനിമകളിലും ടെലിവിഷൻ പരിപാടികളിലും ഫാഷൻ ഷോയിലുമൊക്കെ സൺ പങ്കെടുക്കുന്നുണ്ട്.