ബീറ്റ്‌റൂട്ട് കഴിക്കാനും ചില കാരണങ്ങള്‍
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബീറ്റ്‌റൂട്ട് കഴിക്കാനും ചില കാരണങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2018, 09:07 am IST
FacebookTwitterWhatsAppTelegram

നമ്മുടെ നാട്ടില്‍ ധാരാളമായി ലഭിക്കുന്ന ആരോഗ്യസമ്പുഷ്ടമായ ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. പോഷകങ്ങളുടെ കലവറ തന്നെയാണ് ബീറ്റ് റൂട്ട്. ജ്യൂസാക്കിയും കറികളില്‍ ഉള്‍പ്പെടുത്തിയും സാലഡ് ആയിട്ടുമെല്ലാം ബീറ്റ്‌റൂട്ട് ഉപയോഗിക്കാം. ബീറ്റ്‌റൂട്ടിന്റെ ചില ഗുണങ്ങളെക്കുറിച്ച് ഇവിടെ വായിക്കാം.

പ്രായം കൂടി വരുമ്പോള്‍ പല കാര്യങ്ങളും മറന്നു പോകാനുള്ള സാദ്ധ്യത കൂടുതലാണ്. തലയിലെ ചില ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് ഇതിനു കാരണം. ഈ അവസ്ഥയ്‌ക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ബീറ്റ്‌റൂട്ട് ജ്യൂസില്‍ ധാരാളമായി മിനറല്‍സ്, ഫൈബര്‍, ആന്റിയോക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

കൊളസ്‌ട്രോള്‍, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം ബീറ്റ്‌റൂട്ട് ഒരു പ്രതിവിധിയാണ്. ദിവസവും ബീറ്റ്‌റൂട്ട് ശീലമാക്കിയവരില്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കില്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പിത്താശയ കല്ല് ഇല്ലാതാക്കുവാനും ഏറ്റവും നല്ല പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്.

ബീറ്റ്‌റൂട്ടിന്റെ കടുംനിറത്തിനും ഒരു കാരണമുണ്ട്. ഇതിലടങ്ങിയിരിക്കുന്ന സൈറ്റോന്യൂട്രിയന്റിന്റെ വലിയ അളവ് കാരണമാണ് ബീറ്റ്‌റൂട്ടിന് കടുംനിറം ലഭിച്ചത്. കാന്‍സറിനെ പ്രതിരോധിക്കുവാന്‍ സൈറ്റോന്യൂട്രിയന്റസിനു കഴിയും. ബീറ്റ്‌റൂട്ടിലുള്ള ബറ്റാലൈന്‍ രക്തത്തെയും കരളിനെയും മാലിന്യങ്ങളില്‍ നിന്നും മുക്തമാകാന്‍ സഹായിക്കുന്നു. ദഹനപ്രക്രിയയുടേയും പുകവലിയുടേയും ഫലമായി കോശഭിത്തികളിലോ ശുദ്ധരക്തധമനിയിലോ പറ്റിപ്പിടിച്ചിരിക്കുന്ന തടസ്സങ്ങളെ ഒഴിവാക്കാനുള്ള കഴിവും ഇതിനുണ്ട്.

ബീറ്റ്‌റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് പേശികളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. ഹൃദയത്തിന്റെ രക്തചംക്രമണം സുഗമമാക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം കുറയ്‌ക്കാനും നൈട്രേറ്റിനു കഴിയുന്നു. നൈട്രേറ്റ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമ്പോഴേക്കും നൈട്രിക് ഓക്‌സൈഡായി മാറും. നൈട്രിക് ഓക്‌സൈഡിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. രക്തധമനികളെ വികസിപ്പിച്ച് രക്തത്തിന്റെ ഒഴുക്കിനെ സുഗമമാക്കുന്നത് നൈട്രേറ്റാണ്.

ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടി കൂടുതല്‍ ഓക്‌സിജന്‍ ശരീര കോശങ്ങളിലേക്കെത്തിക്കുന്നതിന് ബീറ്റ്‌റൂട്ട് സഹായിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അധികനേരം വ്യായാമം ചെയ്താലും ക്ഷീണമനുഭവപ്പെടില്ല. ദിവസവും 500 മില്ലി ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നവര്‍ക്ക് ബീറ്റ്‌റൂട്ട് കഴിക്കാത്തവരേക്കാള്‍ 16 ശതമാനം കൂടുതല്‍ നേരം വ്യായാമം ചെയ്യുവാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Share19TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies