തിമിംഗലങ്ങള്‍ ഇന്ത്യയുടെ കരയിലൂടെ നാലു കാലില്‍ നടന്നിരുന്നു
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

തിമിംഗലങ്ങള്‍ ഇന്ത്യയുടെ കരയിലൂടെ നാലു കാലില്‍ നടന്നിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2018, 01:42 pm IST
FacebookTwitterWhatsAppTelegram

കടലിലെ വമ്പന്മാരായ തിമിംഗലങ്ങളുടെ പൂര്‍വികന്മാര്‍ കരയിലൂടെ നടന്നിരുന്നു എന്ന കൗതുകകരമായ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞന്‍മാര്‍. ഏറെ രസകരമായ പരിണാമമാണ് തിമിംഗലങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ഇന്നത്തെ തിമിംഗലങ്ങള്‍ നീന്തല്‍ വിദഗ്ധരും ആഴക്കടലില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. എന്നാല്‍ 50 മില്ല്യണ്‍ വര്‍ഷം മുന്‍പുള്ള ഇവരുടെ പൂര്‍വികര്‍ കരയിലാണ് ജീവിച്ചിരുന്നത്.

ഒരു ആടിന്റെ വലിപ്പമുണ്ടായിരുന്ന ഇവ നാലു കാലിലാണ് നടന്നിരുന്നത്. ഡോള്‍ഫിനുകളുടെയും തിമിംഗലങ്ങളുടെയും ആദ്യ കാല രൂപം ഇങ്ങനെ ആയിരുന്നത്രെ. പാകിസെറ്റസ് എന്നാണ് ഇവ അറിയപ്പെടുന്നത്. കാഴ്ചയില്‍ പാകിസെറ്റസ് തിമിംഗലങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തരാണ്. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും  കായലിന്റെയും നദികളുടെയും കരയിലാണ് ഇവ കാണപ്പെട്ടിരുന്നത്. വെള്ളത്തിലാണ് തങ്ങളുടെ വീട് എന്ന ചിന്ത പലപ്പോഴും ഇവര്‍ക്കുണ്ടായിരുന്നു. കരയില്‍ കാണപ്പെട്ടിരുന്ന ചെറു മൃഗങ്ങളും ശുദ്ധ ജല മത്സ്യങ്ങളുമൊക്കെയായിരുന്നു പ്രധാന ഭക്ഷണം. ഇവയുടെ പിന്തുടര്‍ച്ചക്കാര്‍ പതിയെ വെള്ളത്തിലേക്ക് കൂടു മാറാന്‍ ആരംഭിച്ചു.

പാകിസെറ്റസിന്റെ പിന്‍ഗാമിയായ അംബുലോസെറ്റസ് അഴിമുഖങ്ങളിലും അവയുടെ കരയിലുമായിട്ടാണ് ജീവിച്ചത്. 48 മുതല്‍ 50 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അംബുലോസെറ്റസ് ജീവിച്ചിരുന്നത്. പാകിസെറ്റസിനെപ്പോലെ കരയിലും വെള്ളത്തിലുമായിട്ടായിരുന്നു ഇവയുടെയും താമസം. എന്നാല്‍ പൂര്‍വികരുടേതു പോലെ വലിയ കാലുകളല്ല ഇവയ്‌ക്ക് ഉണ്ടായിരുന്നത്. കാലുകള്‍ ചെറുതാവുകയും ചെറിയ ചെരിവ് സംഭവിക്കുകയും ചെയ്തു. വാലുകള്‍ നീന്താന്‍ ഉപയോഗിക്കാന്‍ ആരംഭിച്ചു.

അംബുലോസെറ്റസിനു ശേഷം കണ്ടെത്തിയത് ഡൊറുഡോണുകളെയാണ്. 33-40 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഡൊറുഡോണുകളുടെ കാലഘട്ടം. അഞ്ച് മീറ്റര്‍ നീളമുണ്ടായിരുന്ന ഈ മൃഗത്തിന് കുറുകിയ ചെരിഞ്ഞ കാലുകളാണ് ഉണ്ടായിരുന്നത്. നല്ലൊരു നീന്തല്‍ക്കാരനായി മാറിയ ഡൊറുഡോണ്‍ പൂര്‍ണമായും വെള്ളത്തിലാണ് ജീവിച്ചത്. 10 മില്ല്യണ്‍ വര്‍ഷമാണ് പാകിസെറ്റസില്‍ നിന്നും ഡൊറുഡോണിലേക്കുള്ള യാത്രയ്‌ക്ക് വേണ്ടി വന്നത്. ഈ കാലഘട്ടത്തിനുള്ളില്‍ ഇവ പൂര്‍ണമായും വെള്ളത്തില്‍ ജീവിക്കുന്ന ജീവിയായി മാറി. ഡൊറുഡോണ്‍ പരിണമിച്ചാണ് ഇന്നു കാണുന്ന തിമിംഗലങ്ങളുടെ രൂപത്തിലേക്ക് എത്തുന്നത്.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies