കൊല്ലം: ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയരായ അദ്ധ്യാപികമാരെ ആഘോഷപൂർവ്വം തിരിച്ചെടുത്ത ട്രിനിറ്റി സ്കൂളിനെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്.
അധ്യാപികമാരെ തിരിച്ചെടുത്ത പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ മാനേജ്മെന്റിന് നോട്ടീസ് നൽകി. സംഭവത്തിൽ എബിവിപി ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി.
വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച്ച വന്നിട്ടുണ്ട് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവകുപ്പ് കത്ത് നല്‍കിയത്.