ബാങ്കോക്ക്: 8.44 കോടി രൂപ ലോട്ടറിയടിച്ചയാള്‍ ആത്മഹത്യ ചെയ്തു.തായ്ലാന്ഡിലാണ് സംഭവം.
ടിക്കറ്റ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടയുടനെയാണ് പോങ്ഫാന്‍ ആത്മഹത്യ ചെയ്തത്.
ലോട്ടറി അടിച്ചതിന്റെ പേരില്‍ ഇയാള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പാര്‍ട്ടി നല്‍കിയിരുന്നു.പാര്‍ട്ടി നല്കി പിറ്റേ ദിവസമാണ് ടിക്കറ്റ് നഷ്ടപ്പെട്ട വിവരം പോങ്ഫാന്‍ അറിയുന്നത്.
ലോട്ടറി നഷ്ടപ്പെട്ടതോടെ സമ്മാന തുകയായ 8.44 കോടി രൂപയില്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിയാത്ത അവസ്ഥയിലായപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് വിവരം.