സന്നിധാനം: കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് 5.30ന് മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭസ്മാഭിഷിപ്തനായ ഭഗവന്‍ നെയ്ദീപം തെളിയിച്ച് ഭക്തജന സാന്നിധ്യം അറിയിച്ചു.
ഇന്ന് പൂജകൾ ഉണ്ടായിരുന്നില്ല. നാളെ മുതൽ നെയ്യഭിഷേകവും പടി പൂജ അടക്കമുള്ള പൂജകളും നടക്കും. അഞ്ച് ദിവസത്തേ മാസപൂജക്ക് ശേഷം 17 ന് വൈകിട്ട് നടയടക്കും.
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനു ശേഷം ആദ്യമായി നട തുറക്കുന്ന എന്ന പ്രത്യേകതയും ഈ മാസമുണ്ട്.