സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റവും കൂടുതൽ തിരയുന്നത് ഒരു അഡാർ സുന്ദരിയെയാണ്,പ്രിയാ വാര്യർ.
ഒരൊറ്റ ഗാനം കൊണ്ട് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സിനെ ഉണ്ടാക്കിയെടുത്തു പ്രിയ.20 ലക്ഷം പേരാണ് ഇൻസ്റ്റഗ്രാമിൽ പ്രിയയുടെ ആരാധകർ .തൊട്ട് പിന്നിലുള്ളത് മറ്റാരുമല്ല ദുൽഖർ സൽമാനാണ്.ദിവസങ്ങള്‍ കൊണ്ടാണ് പ്രിയ ദുല്‍ഖര്‍ സല്‍മാന്റെ 19 ലക്ഷം എന്ന റെക്കോര്‍ഡാണ് മറികടന്നത്.
പ്രിയക്ക് മുന്നില്‍ അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറും രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ഉള്ളത്.
അഡാര്‍ ലൗവിലെ മാണിക്യ മലരേ എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് താരം ആരാധകരുടെ ഹൃദയം കീഴടക്കിയത്.
രണ്ടായിരും ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന പ്രിയയ്ക്ക് നാലു ദിവസം കൊണ്ട് ലഭിച്ചത് 16 ലക്ഷം ഫോളോവേഴ്സിനെയാണ്.
ഫെബ്രുവരി ഒന്നിനാണ് ഗാനം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇതിനോടകം കോടിയിലേറെ പേര് ഈ ഗാനം കണ്ടുകഴിഞ്ഞു.
ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.