പ്രണയത്തിനായി , 24 ദിവസം, 600 കിലോമീറ്റർ ; മനോനില തെറ്റിയ ഭാര്യയെ തേടി ഒരു സൈക്കിൾ യാത്ര
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പ്രണയത്തിനായി , 24 ദിവസം, 600 കിലോമീറ്റർ ; മനോനില തെറ്റിയ ഭാര്യയെ തേടി ഒരു സൈക്കിൾ യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2018, 05:09 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത ; ഭാര്യയോടുള്ള പ്രണയം നെഞ്ചിടിപ്പായി ഏറി വന്നിട്ടും ആ സൈക്കിൾ യാത്ര അവസാനിപ്പിക്കാൻ മനോഹർ നായക്ക് തയ്യാറായില്ല കാരണം ഇത് തന്റെ പ്രണയിനിയായ ഭാര്യയെ തേടിയുള്ള യാത്രയാണ്.

ഒടുവിൽ പ്രണയദിനത്തിനും നാലു നാൾ മുൻപ് മനോഹർ കണ്ടെത്തി തന്റെ ജീവിത സഖിയെ.

ഒന്നും രണ്ടുമല്ല നീണ്ട 24 ദിവസമാണ് മനോനില തെറ്റിയ തന്റെ ഭാര്യയെ തേടി ബംഗാൾ ബലിയഗോഡ സ്വദേശിയായ മനോഹർ യാത്ര ചെയ്തത്.അതും 600 കിലോമീറ്റർ.

ഇക്കഴിഞ്ഞ ജനുവരി 14 ന് കൃത്യമായി പറഞ്ഞാൽ ഒരു മാസം മുൻപാണ് മനോഹറിന്റെ ഭാര്യ അനിതയെ കാണാതാകുന്നത്.ക്ഷേത്രത്തിൽ മകര സംക്രാന്തി പൂജയിൽ പങ്കെടുക്കാൻ പോയ അനിത മടങ്ങി വന്നില്ല.

മനോനില തെറ്റിയ യുവതി തിരികെ വീട്ടിൽ എത്താനറിയാതെ അലഞ്ഞു തിരിയുകയായിരുന്നു. ഭാര്യയെ കാണാതായതോടെ ഡുമരിയ,മുസബാനി പൊലീസ് സ്റ്റേഷനുകളിൽ മനോഹർ പരാതി നൽകി.

അന്വേഷിച്ച് വിവരമറിയിക്കാമെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടിയിൽ തൃപ്തി തോന്നാത്തതിനാലാണ് ദിവസക്കൂലിക്ക് ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിൽ ഉപേക്ഷിച്ച് മനോഹർ ഭാര്യയെ തേടി യാത്ര തുടങ്ങിയത്.

ഇരുപത്തിനാലു ദിവസങ്ങൾ കൊണ്ട് മനോഹർ സൈക്കിൾ ചവിട്ടി എത്തിയത് 65 ഗ്രാമങ്ങളിലാണ്.ഭാര്യയുടെ ഫോട്ടോയും കയ്യിലേന്തിയായിരുന്നു യാത്ര.ചെന്നു ചേർന്ന ഗ്രാമങ്ങളിൽ ഉള്ളവരെ അനിതയുടെ ഫോട്ടോ കാട്ടിയായിരുന്നു അന്വേഷണം.

ഒടുവിൽ ഖരഗ്പൂർ നിവാസികൾ അനിതയുടെ ഫോട്ടോ തിരിച്ചറിഞ്ഞു.അനിതയെ കണ്ടെത്തി ഖരഗ് പൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.അവിടെ വച്ച് തന്റെ പ്രിയപ്പെട്ടവളെ മനോഹറിന് തിരിച്ചു കിട്ടി .

വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ പത്ര ലേഖകരോട് മനോഹറിന് പറയാനുണ്ടായിരുന്നത് ഇത്രമാത്രം ‘മനസ്സിലെ പ്രണയമായിരുന്നു ഈ സൈക്കിൾ യാത്രയുടെ ഇന്ധനം‘.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies