നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി സിനിമയിലെ മോഹൻലാൽ കഥാപാത്രം ഇത്തിക്കര പക്കിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സൂപ്പർ സ്റ്റാർ മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ചിത്രം പുറത്തു വിട്ടത്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ വന്ന വാർത്തകൾ സിനിമാ പ്രേമികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. നേരത്തെ നിവിൻ പോളി തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു ലാലേട്ടൻ സിനിമയുടെ ഭാഗമാകും എന്നറിയിച്ചത്.
‘അങ്ങനെ അത് സ്ഥിരീകരിച്ചു. പൂര്‍ണ്ണ നടനായ ലാലേട്ടന് മാത്രം ചെയ്യാന്‍ സാധ്യമാകുന്ന ആ കഥാപാത്രമാകാന്‍ ലാലേട്ടന് കായംകുളം കൊച്ചുണ്ണിയുടെ ഭാഗമാകുന്നു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ സാധിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ചിത്രത്തിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരും. ഇത് ശരിക്കുമൊരു സ്വപ്നസാക്ഷാത്കാരമാണെന്നായിരുന്നു നിവിന്റെ പോസ്റ്റ്.
12 കോടി ബജറ്റിൽ ഗോകുലം മൂവീസാണ് ചിത്രം നിർമ്മിക്കുന്നത്.
#IthikkaraPakki Kayamkulam Kochunni
Posted by Mohanlal on Thursday, February 15, 2018