Special

പിഎസ് ശ്രീധരൻ പിള്ളയെ ആദരിച്ച ചടങ്ങിൽ ഉപരാഷ്ട്രപതി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ശ്രി. പി.എസ്. ശ്രീധരന്‍പിള്ളയുടെ അഭിഭാഷകജീവിതത്തിന്റെ 40 വര്‍ഷത്തിന്റെയും അദ്ദേഹത്തിന്റെ 100-ാമത്തെ കൃതിയുടെ പൂര്‍ത്തീകരണത്തിന്റെയും ഭാഗമായി നടക്കുന്ന ആലോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന വിഥര്‍ ഇന്ത്യ അന്തര്‍ദ്ദേശീയ സെമിനാറിന്റെ ഉദ്ഘാടനത്തില്‍ സംബന്ധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

എനിക്ക് അഡ്വ: പി.എസ്. ശ്രീധരന്‍പിള്ളയെ വളരെക്കാലമായി അറിയാം. വളരെയധികം വൈദഗ്ധ്യമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. നിയമകാര്യങ്ങളില്‍ അഗാധപാണ്ഡിത്യമുള്ള വ്യക്തിയുമാണ് അദ്ദേഹം. അതോടൊപ്പം അദ്ദേഹം ഒരു മികച്ച എഴുത്തുകാരനുമാണ്. കവിത മുതല്‍ സാമൂഹിക രാഷ്ട്രീയവിഷയങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന 100ല്‍ പരം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹം തഴക്കമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും സാമൂഹിക സേവകനുമാണ്.

എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കളും സാമൂഹിക സാംസ്‌ക്കാരിക സംഘടനകളിലെ അംഗങ്ങളും അടങ്ങുന്ന സിറ്റിസണ്‍ ഫോറം ഓഫ് കാലിക്കറ്റ് ആണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ നേട്ടങ്ങളെ ആഘോഷിക്കാനായി കാലിക്കറ്റ് സിറ്റിസണ്‍ഫോറം ” ഇന്ത്യന്‍ സമ്പദ്ഘടന എങ്ങോട്ട്-(വിഥര്‍ ഇന്ത്യന്‍ ഇക്കോണമി)” ” ഇന്ത്യ നീതിന്യായ വ്യവസ്ഥ എങ്ങോട്ട് (വിഥര്‍ ഇന്ത്യന്‍ ജുഡീഷ്യറി)” എന്ന സെനിമാര്‍ സംഘടിപ്പിച്ചതും നല്ലതാണ്.

” ഇന്ത്യ എങ്ങോട്ട്” എന്നതാണ് ഇന്നത്തെ സെമിനാറിന്റെ വിഷയം. ഏത് തരത്തിലുള്ള ഒരു ഇന്ത്യയാണ് നമുക്ക് പാരമ്പര്യമായി ലഭിച്ചത്, നമ്മുടെ ഭരഘടനാശില്‍പ്പികളുടെ വീക്ഷണം എന്തായിരുന്നു? നാം സംയുക്തമായി ഏത് തരത്തിലുള്ള ഇന്ത്യയാണ് സൃഷ്ടിക്കുന്നത് എന്ന ചോദ്യങ്ങളാണ് നിങ്ങള്‍ ഇവിടെ ചര്‍ച്ചചെയ്യാന്‍ പോകുന്നത്.

ലക്ഷക്കണക്കിന് വര്‍ഷങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വളരെ സുദീര്‍ഘവും വിശേഷകരവുമായ പാരമ്പര്യമാണ് നമുക്കുള്ളത്. ഒരു രാജ്യം എന്ന നിലയില്‍ നമ്മള്‍ വളരെ ചെറുപ്പമാണ്, എന്നാല്‍ ഒരു സംസ്‌ക്കാരമെന്ന നിലയില്‍ നമ്മുടേത് വളരെ പഴക്കമുള്ളതുമാണ്. ” ജീവചൈതന്യം ശരിയായി മനസിലാക്കിയും എല്ലാ മനുഷ്യര്‍ക്കുനേരെയുള്ള സ്‌നേഹത്തെ ഏകീകരിച്ചും, സന്ധിപ്പിച്ചും പ്രായപൂര്‍ത്തിയായ ഒരു മനസിന്റെ സഹിഷ്ണുതയും മാന്യതയും ഇന്ത്യ നമ്മെ പഠിപ്പിക്കും”. എന്നാണ് ഇന്ത്യക്കാരന്റെ സത്തയെക്കുറിച്ച് വില്യം ഡ്യൂറന്റ് പറഞ്ഞത്.

ഇന്ത്യന്‍ വീക്ഷണത്തിന് ഒരു സവിശേഷ ലോക കാലാതീത സ്വീകാര്യത നേടിക്കൊടുത്തത് ഈ മൂല്യങ്ങളാണ്. ലോകം ഒരു കുടുംബം (വസുദൈവ കുടുംബകം), ലോകത്തിലെവിടെ നിന്നും നല്ല ആശയങ്ങളെ സ്വാഗതം ചെയ്യാനുള്ള നമ്മുടെ കഴിവ് (ആനോ ഭദ്ര കര്‍താവോ യാന്തു വിശ്വവാത്ഥ്) ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള കഴിവ് ( സഹ വീര്യം കര വാ വഹൈ) എന്നിവയാണ് നമ്മുടെ താത്വതികമായ അടിത്തറ പാകിയിരിക്കുന്നത്.

കോളനി വാഴ്ചയെ തൂത്തെറിയുന്നതിനായി സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ ഈ ലോക വീക്ഷണങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കൈവന്നു.

ഭരണഘടനാ ശില്‍പ്പികളുടെ ലോക വീഷണത്തെക്കുറിച്ച് അറിയണമെന്ന് ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അവര്‍ അതിന്റെ ആമുഖം ഒന്ന് മറിച്ചുനോക്കിയാല്‍ മതി. വൈവിദ്ധ്യം, വ്യക്തികളെയും ജനങ്ങളിലെ വിവിധ വിഭാഗങ്ങളെയും മാനിക്കല്‍, സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ നീതിയും ചിന്ത, പ്രകടനം, വിശ്വാസം, മതവിശ്വാസം, ആരാധന, എന്നിവയ്ക്കുള്ള സ്വാതന്ത്ര്യവും പദവിയിലും അവസരത്തിലുമുള്ള സമത്വം, വ്യക്തികളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സാഹോദര്യത്തെ പ്രോത്സാഹിപ്പിക്കുകയും അവസരങ്ങള്‍ ഒരുക്കികൊടുക്കുയും ഉറപ്പാക്കല്‍ എന്നിവയൊക്കെയാണ് 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച നമ്മുടെ ഭരണഘടനയുടെ ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിത്തറയായ മൂല്യങ്ങള്‍. ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ രാജ്യത്തിന്റെ ഭരണസംവിധാനത്തിന് വേണ്ട ഒരു ധാര്‍മ്മിക ദിശാസൂചനയും നല്‍കുന്നുണ്ട്.

നിയമനിര്‍മ്മാണ സഭ, എക്‌സിക്യൂട്ടീവ്, നീതിനിര്‍വഹണം എന്നിവ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് ആവശ്യമായി ആമുഖത്തില്‍ തന്നെ പറയുന്നുണ്ട്. നമ്മുടെ രാജ്യത്തിലെ ഈ മൂന്ന് ശാഖകളെയും വിലയിരുത്തുന്നത് അവയുടെ വേരുകള്‍ നമ്മുടെ ജനാധിപത്യചട്ടക്കൂട്ടില്‍ ഏത്ര ആഴത്തില്‍ ഇറങ്ങിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ്.

നമ്മുടേത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമാണെന്നതില്‍ നാം അഭിമാനിക്കുന്നുണ്ട്. അടിയന്തരവാസ്ഥയുടെ ഇരുണ്ടകാലം പോലെ ചിലത് ഒഴിവാക്കിയാല്‍ നമ്മള്‍ സവീകരിച്ച ജനാധിപത്യ ഭരണസംവിധാനം നിരന്തരമായി ശക്തിപ്പെടുകയാണെന്നതില്‍ നമുക്ക് ന്യായമായും അഭിമാനിക്കാം. ഇടയ്ക്ക് ചില വ്യതിചലനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നമ്മുടെ മൂന്ന് സംവിധാനങ്ങളും അതായത് ലെജിസ്‌ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവ വളരെ കാര്യക്ഷമമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

നമ്മള്‍ സ്വതന്ത്രമായ സമയം മുതല്‍ തന്നെ നമ്മള്‍ പ്രായപൂര്‍ത്ത വോട്ടവകാശം സ്വീകരിച്ചുവെന്നതിലും നമ്മുടെ പൊതുപ്രതിനിധികളെ വളരെ വിശ്വാസ്യമായ രീതിയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തെരഞ്ഞെടുക്കുന്നുവെന്നതിലും നമുക്ക് അഭിമാനിക്കാം.

നമ്മുടെ പാര്‍ലമെന്റേറിയന്‍മാരും സംസ്ഥാന നിയമസഭാംഗങ്ങളും വിവിധ പൊതുപ്രശ്‌നങ്ങളിലും രാജ്യത്തെ ജനങ്ങളുടെ ആശങ്കയുടെയും അടിസ്ഥാനത്തില്‍ നിയമനിര്‍മ്മാണം നടത്തുന്നുണ്ട്. സാമൂഹികനീതി സംരക്ഷിക്കുന്നതിനും ന്യൂനപക്ഷവിഭാഗങ്ങളുടെ സംരക്ഷണത്തിനും നമുക്ക് ആവശ്യമായ നിരവധി നിയമപരമായ സംരക്ഷണവുമുണ്ട്.

നമുക്ക് ലോകത്തെ മികച്ച സിവില്‍ സര്‍വീസുകളില്‍ ഒന്നാണുള്ളത്. ശക്തമായ ഒരു പൊതുസമൂഹവും സ്വതന്ത്രവും ഊര്‍ജ്ജസ്വലവുമായ മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്. ഇവയെല്ലാം ഒരു ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ നമുക്ക് അഭിമാനം നല്‍കുന്നതാണ്, നമ്മള്‍ വിവിധ മേഖലകളില്‍ പുരോഗതി നേടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നിരവധി വെല്ലുവിളികള്‍ ഇനിയും പരിഹരിച്ചിട്ടില്ലെന്നും നമ്മള്‍ അംഗീകരിക്കുന്നു. ലോകത്താകമാനം അതിവേഗത്തില്‍ നടക്കുന്ന ഭൗമ-രാഷ്ട്രീയ വികസനങ്ങളുടെ ഭാഗമായി നമ്മള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുമുണ്ട്.

ഇന്നും ലോകത്തെ ഏറ്റവും കൂടുതല്‍ നിരക്ഷര ജനസംഖ്യയുള്ളത് നമ്മുക്കാണ്. വളരെ വലിയൊരു വിഭാഗം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴേയാണ് ജീവിക്കുന്നത്. വിശപ്പും പോഷകാഹാരകുറവും വലിയതോതില്‍ നിലനില്‍ക്കുന്നുണ്ട്. ശുചിത്വമില്ലായ്മ, മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലെ പോരായ്മകള്‍, ശുദ്ധജലത്തിന്റെ ലഭ്യതകുറവ്, എന്നിവയൊക്കെ ഇന്നും വലിയ പ്രശ്‌നങ്ങളാണ്. പൊതു ജനാരോഗ്യ വിഭ്യാഭ്യാസ സംവിധാനങ്ങള്‍ കുടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, വിവേചനം, അസഹിഷ്ണുത എന്നിവയെല്ലാം നമ്മുടെ സമകാലിക സമൂഹത്തിലെ വേദനിപ്പിക്കുന്ന ഘടകങ്ങളാണ്. വ്യക്തമായും ഇതൊക്കെയാണ് നമ്മള്‍ അഭിസംബോനചെയ്യേണ്ടുന്ന പൂര്‍ത്തിയാക്കാത്ത അജണ്ടകള്‍.

നല്ല വാര്‍ത്തയെന്തെന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സമ്പദ്ഘടന മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഇന്ന് ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയാണ്. ലോകബാങ്കിന്റേയും അന്താരാഷ്ട്ര നാണയനിധിയുടേയും പോലുള്ളവയുടെ റിപ്പോര്‍ട്ടുകളില്‍ ഇത് പ്രകടമാണ്.ഈ വളര്‍ച്ചയെ എല്ലാ പൗരന്മാര്‍ക്കും മികച്ച ജീവിതഗുണനിലവാരമാക്കി പരിവര്‍ത്തിപ്പിക്കുകയാണ് നാം ഇപ്പോള്‍ ചെയ്യേണ്ടത്.

നിലവിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയും സേവനം നല്‍കുന്നതിനായി അവയെ നിരന്തരം പരിഷ്‌ക്കരിച്ചും നമ്മുടെ ജനാധിപത്യത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴത്തിലാഴ്ത്തുന്നതിനാണ് നാം ശ്രമിക്കേണ്ടത്.

ഗാന്ധിജിയും അംബേദ്ക്കറും വിഭാവനം ചെയ്തപോലെ രാഷ്ട്രീയ ജനാധിപത്യത്തോടൊപ്പം നാം സാമൂഹിക ജനാധിപത്യവും ഉറപ്പാക്കേണ്ടതുണ്ട്. രാജ്യത്തിന്റെ വികസന കഥകളില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍ക്ക് ഇതിലൂടെ ജനാധിപത്യ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ ലഭ്യമാകും. ഗാന്ധിജി പറഞ്ഞിരുന്ന നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മ, അഴിമതി, ജാതീയത, മത തീവ്രവാദം, മനസാക്ഷിയില്ലാത്ത തീവ്രവാദം തുടങ്ങിയ കാര്യങ്ങളില്‍ നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്.

രാഷ്ട്രീയ സ്വാതന്ത്ര്യത്തെക്കാള്‍ വലിയ പ്രാധാന്യമുള്ളതാണ് ശുചിത്വത്തിനെന്നാണ് ഗാന്ധിജി പറഞ്ഞിരുന്നത്. ശുചിത്വമായ പരിസരം നിലനിര്‍ത്തണമെന്ന അര്‍ത്ഥത്തോടൊപ്പം അതിനെ പരണാമാന്തര രീതിയിലാണ് അദ്ദേഹം പ്രതിഫലിപ്പിച്ചത്. ഇന്ന് പുരാതനകാലത്ത് നമുക്ക് ലഭിച്ച ആശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, ഭരണഘടനാശില്‍പ്പികള്‍ നമുക്ക് മുന്നില്‍ വച്ച ആശയത്തിന്റെ ചട്ടക്കൂടുകള്‍ കൂടി ഉള്‍ക്കൊണ്ടുവേണം ജീവിക്കാന്‍.

രാഷ്ട്രീയവും സാമൂഹികവുമായ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നമുക്ക് എന്തൊക്കെ സംയുക്തമായി ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് നാം നമ്മിലേക്ക് തന്നെ സത്യസന്ധമായി നോക്കണം. നമ്മള്‍ രൂപം നല്‍കിയ നയത്തെ എങ്ങനെ കാര്യക്ഷമായി നടപ്പാക്കാമെന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യണം. കഴിവില്ലായ്മയും ഭാവനാശൂന്യതയും അധരവ്യായായമവും നമ്മുടെ രാജ്യത്തെ മുന്നോട്ടുനയിക്കില്ല. പരിണിത ഫലത്തെക്കുറിച്ച് വ്യക്തമായ ബോധത്തോടെയുള്ള മത്സരാധിഷ്ഠിതവും ദൃഢവിശ്വാത്തോടെയുള്ളതുമായ പ്രവര്‍ത്തിയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ജനങ്ങളുടെ ഉയര്‍ന്നുവരുന്ന ആവശ്യങ്ങളോട് പ്രതികരിക്കുന്ന ഒരു പൊതു സംവിധാനം നമുക്കുണ്ട്. ആദള്‍ശങ്ങളും ആശയങ്ങളും കര്‍മ്മപദ്ധതികളായി മാറണം.

ഭഗവദ്ഗീതിയിലൂടെ ഭഗവാന്‍ കൃഷ്ണന്‍ നമുക്ക് രണ്ട് പ്രധാനപ്പെട്ട സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ” നിയാത്മ കുരു കര്‍മ്മ ത്വം (നിങ്ങളുടെ ജോലി ചെയ്യുക) എന്നും, ” മയാഗ കര്‍ണാശു കൗശലം (നിങ്ങളുടെ കര്‍മ്മം ശരിയായി ചെയ്യുന്നതാണ് യോഗ) എന്നും അദ്ദേഹം അര്‍ജ്ജുനനോട് പറയുന്നുണ്ട്. നാം നമ്മുടെ വികസന പേടകത്തെ നക്ഷത്രങ്ങളിലുറപ്പിക്കുകയും തീവ്ര ഉല്‍ക്കര്‍ഷേച്ഛു ആകുകയും വേണം. നമ്മുടെ ഭരണത്തിലെ ഏറ്റവും മികച്ചതില്‍ നിന്നും കുറവായി ഒന്നിലും അഭിരമിക്കരുത്. നാം നേടിയെടുത്ത സ്വരാജ്യം ഉറപ്പിക്കുകയും അതിനെ നമ്മുടെ രാജ്യത്തെ ഓരോ പൗരന്റേയും നന്മയ്ക്ക് സംഭാവന നല്‍കുന്ന സുരാജ്യത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യണം.

ചരിത്രത്തില്‍ നിന്നും ലഭിച്ച സക്രിയമായ ചിന്തകളോടെ നമ്മുടെ രാജ്യത്തെ നാം മുന്നോട്ടുനയിക്കണം. അതേസമയം ഭാവിയില്‍ ലോകത്തുണ്ടാകുന്ന മാറ്റങ്ങളെ പ്രതീഷിക്കുന്നതിനുള്ള ബുദ്ധിയുമുണ്ടാകണം. നമ്മുടെ ഭാവിയെ നമുക്ക് ഇപ്പോള്‍ സൃഷ്ടിക്കേണ്ടതുണ്ട്.

വിവിധ രാഷ്ട്രീയപാര്‍ട്ടിയിലും വിവിധ ആശയങ്ങളിലും വിശ്വാസത്തിലും വിശ്വസിക്കുന്നവര്‍ ഇവിടെ ഒന്നിച്ചുചേര്‍ന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത്തരത്തിലുള്ള സംഗമമാണ് നമ്മുടെ ഇന്ത്യയ്ക്ക് വേണ്ടത്. നമ്മുടെ വേദ ഋഷികള്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്ന മനസിന്റെ ഹൃദയത്തിന്റേയും സംഗമം. ”സമാനി ഹൃദയാനി വാ, സമാനം ആസ്തു വോ മനോ” (നമ്മുടെ താല്‍പര്യവും അഭിലാഷവും ഒരുപോലെയാകട്ടെ, എന്നാലെ ഒരു പൊതുലക്ഷ്യത്തിന് നമ്മെ ഒന്നിപ്പിക്കാന്‍ കഴിയുകയുള്ളു) എന്നാണ് അവര്‍ പറഞ്ഞത്.

ഇന്ന് ഈ സെമിനാറില്‍ ഇവിടെ കൂടിയിരിക്കുന്ന പ്രമുഖരായ നേതാക്കളും ജ്ഞാനികളായ പൗരന്മാരും പ്രത്യേകിച്ച്എന്റെ യുവ സുഹൃത്തുക്കളും ഗുരുദേബ് രബീന്ദ്രനാഥ് ടാഗോര്‍ നമുക്ക് മുന്നറിയിപ്പ് നല്‍കിയതുപോലെ ഇന്ന്‌ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ (ഡിയറി ഡെസേര്‍ട്ട് സാന്‍ഡ്‌സ് ഓഫ് ഡെഡ് ഹാബിറ്റ്) ഒഴിവാക്കണം.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം എന്നത് അനന്തമായ അവസരങ്ങളാണ്. പരിവര്‍ത്തന വീക്ഷണത്തോടെയുള്ള അഭിലാഷങ്ങളുടെ ഇന്ത്യയാണിത്. അടുത്ത കുറച്ച് ദശകം ഇന്ത്യയുടെ ദശകങ്ങളായി മാറ്റാനുള്ള കഴിവുണ്ട്. നമ്മുടെ രാജ്യത്ത് ഇന്നുള്ള ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും കഴിവുള്ള ഭരണസംവിധാനവും കൊണ്ട് ഭരണഘടനാമൂല്യങ്ങളെ ആഭ്യന്തരവല്‍ക്കരിക്കുന്ന ഒരു ഇന്ത്യയെ കാണാനാകുമെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു.

ഈ സന്തോഷകരമായ സന്ദര്‍ഭത്തില്‍ ഇവിടെ നിങ്ങളോടൊപ്പം ചില ചിന്തകള്‍ പങ്കുവയ്ക്കാന്‍ കഴിഞ്ഞതിലും കഴിഞ്ഞ വളരെ വര്‍ഷമായി രാജ്യത്തിന് ശ്രീ ശ്രീധരന്‍ പിള്ള നല്‍കിവരുന്ന സംഭാവനകള്‍ക്ക് അദ്ദേഹത്തിനെ അഭിനന്ദിക്കാന്‍ കഴിഞ്ഞതിലുമുള്ള സന്തോഷം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു.

ജയ് ഹിന്ദ് !

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close