ന്യൂഡൽഹി: പിഎൻബി തട്ടിപ്പ് കേസിൽ നീരവ് മോദി കമ്പനിയുടെ സി എഫ് ഒ വിപുൽ അംബാനി അറസ്റ്റിൽ. ധീരുഭായ് അംബാനിയുടെ സഹോദരീപുത്രനാണ് വിപുൽ അംബാനി. കഴിഞ്ഞ ദിവസം ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
നേരത്തെ, കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വിയുടെ ഭാര്യ അനിതാ സിംഗ്വിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ് അയച്ചിരുന്നു. നീരവ് മോദിയിൽ നിന്ന് ആറര കോടി രൂപയുടെ ആഭരണങ്ങൾ വാങ്ങിയതിനാണ് നോട്ടീസ്.
പിഎൻബി തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ സ്ഥാപനങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. തെരച്ചിലിൽ പിടികൂടിയ സ്വർണ്ണാഭരണങ്ങൾക്കൊപ്പമാണ് രേഖകളും പിടിച്ചെടുത്തത്.
5000 കോടി രൂപയിലധികം മൂല്യമുള്ള ആഭരണങ്ങളാണ് തെരച്ചിലിൽ കണ്ടെത്തിയത്. നേരത്തെ തന്നെ അഭിഷേക് സിംഗ്വിയുടെ ഭാര്യ നികുതി വെട്ടിച്ച് നീരവ് മോദിയിൽ നിന്ന് ആഭരണങ്ങൾ വാങ്ങി എന്ന വിവരം ബിജെപി പുറത്തുവിട്ടിരുന്നു.