ബംഗളൂരു : കർണാടകയിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം ബിജെപിക്ക് വൻ വിജയം നേടിത്തരുമെന്ന് ബിജെപി കർണാടക അദ്ധ്യക്ഷൻ ബിഎസ് യദിയൂരപ്പ .
ആ കുട്ടി വന്നാൽ ബിജെപിക്ക് ഇവിടെ വിജയം ഉറപ്പാണെന്ന് പറഞ്ഞ യദിയൂരപ്പ 150 ലധികം സീറ്റുകളിൽ കാവിക്കൊടി പാറിക്കുമെന്നും പ്രസ്താവിച്ചു.
മാത്രമല്ല തങ്ങളുടെ ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന സ്വപ്നം പൂവണിയിക്കാൻ രാഹുലിന്റെ സന്ദർശനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം കഴിഞ്ഞിട്ടും കോൺഗ്രസ് ഇപ്പോഴും ചേരിയിലാണ് കഴിയുന്നത്. കോൺഗ്രസിന് ദാരിദ്രം നിർമ്മാർജ്ജനം ചെയ്യണമെന്ന് യാതൊരു താത്പര്യവുമില്ല. എന്നാൽ ബിജെപി പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിലാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.