എറണാകുളം: കൊച്ചിന് റിഫൈനറിയില്‍ തീപിടുത്തമുണ്ടയി. ഇന്നു പുലര്‍ച്ചെ രണ്ടാം നമ്പര്‍ ക്രൂഡ് ഡിസ്ററിലേഷന് പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. ആളപായം ഇല്ലെന്നും തീ പൂര്‍ണ്ണമായി അണച്ചതായും റിഫൈനറി അധികൃതര്‍ പറഞ്ഞു. തീപിടുത്തത്തെ തുടര്‍ന്ന് പ്ലാന്റ് താല്‍ക്കാലികമായി അടച്ചു. നാലര ബില്യണ്‍ മെട്രിക്ക്ടണ്‍ ഉത്പാദനശേഷിയുള്ള പ്ലാന്ാണിത്. തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല.