ന്യൂഡല്‍ഹി: അഖില കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ കക്ഷി ചേര്‍ന്ന് അഖില സമര്‍പ്പിച്ച സത്യവാങ്മൂലവും, സൈനബയുടെ സത്യവാങ്മൂലത്തിന് മറുപടിയായി അഖിലയുടെ അച്ഛന് അശോകന് സമര്‍പ്പിച്ച സത്യവാങ്മൂലവുമാണ് കോടതി ഇന്ന് പരിഗണിക്കുക.
അഖിലയെ സിറിയയിലേക്ക് കടത്തുകയാണ് സൈനബയുടെയും ഷെഫീന്‍ ജഹാന്റെയും ലക്ഷ്യമെന്ന് അശോകന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. അഖില മുസ്ലിം മതം സ്വീകരിച്ചതല്ല തന്റെ പ്രശ്നമെന്നും മകളുടെ സുരക്ഷയാണ് പ്രധാനമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം കേസ് ഇന്ന് പരിഗണിക്കുന്നത് നീട്ടി വക്കണം എന്ന അശോകന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസില്‍ കക്ഷി ചേര്‍ന്ന് അഖില സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണ്ടതിനാലാണ് കേസ് നീട്ടി വെക്കാന്‍ ആവശ്യപ്പെട്ടത്.