പനാജി : അസുഖ ബാധിതനായി ചികിൽസയിൽ കഴിഞ്ഞിരുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ആശുപത്രിയിൽ നിന്ന് നേരെ എത്തിയത് നിയമസഭയിലേക്കാണ്,ബജറ്റ് അവതരണത്തിനായി.
പാന്‍ക്രിയാസില്‍ വീക്കം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്കറെ ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം അദ്ദേഹം ഗോവയിലേക്ക് തിരിച്ചു.
പരീക്കറുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഉപമുഖ്യമന്ത്രി മിഷേല്‍ ലോബൊ ഗോവ നിയമസഭയില്‍ അറിയിച്ചിരുന്നു.
ഈ മാസം 14 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.