ന്യൂഡൽഹി : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള ഓർമ്മകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ പങ്കു വച്ചു.
2015 ൽ കാനഡയിൽ ചെന്നപ്പോൾ ട്രൂഡോക്കും,മക്കൾക്കുമൊപ്പമെടുത്ത ചിത്രങ്ങളാണ് മോദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
ട്രൂഡോയുടെ മകൾ എല്ലാ ഗ്രേസിന്റെ ചെവിയിൽ പിടിച്ചു നിൽക്കുന്ന മോദിയുടെ ചിത്രം അന്ന് കാനഡയിലെ മാദ്ധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു.ആ ചിത്രമാണ് ഓർമ്മ കുറിപ്പിനൊപ്പം മോദി വീണ്ടും പങ്ക് വച്ചിരിക്കുന്നത്.
നാളെയാണ് മോദി-ട്രൂഡോ കൂടിക്കാഴ്ച്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഏറെ ശക്തി പകരുന്നതാണ് ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യ സന്ദർശനമെന്ന് മോദി ട്വീറ്റ് ചെയ്തു.