കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരായ ലൈംഗികാതിക്രമ കേസ് ഇന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കേസ് കൊടുത്തിരിക്കുന്നത്. സിനിമയുടെ കഥ പറയാന്‍ ഉണ്ണിമുകുന്ദന്റെ വീട്ടിലെത്തിയ യുവതിയെ കയറിപ്പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഓഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ യുവതി സെപ്റ്റംബര്‍ 15ന് കോടതിയിലെത്തി പരാതി നല്‍കിയിരുന്നു. കാക്കനാട് കോടതി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗീകാതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരം ഉണ്ണിമുകുന്ദനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ഉണ്ണിമുകുന്ദന്റെ വാദം.















