ചൈനീസ് ടെക്നോളജി ഭീമന്മാരായ ഹ്വാവെയും ടെലികോം സര്‍വീസ് ദാതാക്കളായ എയര്‍ടെല്‍ ഭാരതിയും ചേര്‍ന്ന് ഇന്ത്യയില്‍ 5-ജി നെറ്റ്വര്‍ക്ക് ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചു. ഗുരുഗ്രാമിലെ എയര്‍ടെല്‍ നെറ്റ്വര്‍ക്ക് എക്സ്പീരിയന്‍സ് സെന്ററില്‍ വച്ചായിരുന്നു ട്രയല്‍ സംഘടിപ്പിച്ചത്. ടെസ്റ്റ് ട്രയലിനിടയില് ഒരു ഉപഭോക്താവിന് സെക്കന്റില്‍ 3ജിബി സ്പീഡ് ലഭിച്ചതായും ഇവര്‍ അവകാശപ്പെട്ടു. 3.5 ജിഗാഹെര്‍ട്സ് ബാന്റും 100 മില്ല്യണ്‍ ഹെര്‍ട്സ് ബാന്റ് വിഡ്തുമുള്ള മൊബൈല്‍ നെറ്റ്വര്ക്കിലെ ഏറ്റവും ഉയര്‍ന്ന സ്പീഡ് ആണെന്നും കമ്പനി പറയുന്നു.
ഭാരതി എയര്‍ടെല്ലുമായി ചേര്‍ന്ന് 5-ജി എക്കോസിസ്റ്റം വികസിപ്പിക്കുന്നതിലാണ് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 3.5 ജിഗാഹെര്‍ട്സ് ബാന്റില്‍ 5-ജി പ്രവര്‍ത്തിക്കുമെന്നും ഭാരതി എയര്‍ടെല്‍ വിജയകരമായി തെളിയിച്ചതായും ഹ്വാവെയ് ഡയറക്ടര്‍ ഇമ്മാനുവല്‍ കോല്‍ഹോ ആല്‍വ്സ് പറഞ്ഞു.