അഗർത്തല : ത്രിപുരയിൽ ബിജെപി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ പ്രവചനം . ന്യൂസ് എക്സ് -ജൻ കി ബാത് നടത്തിയ എക്സിറ്റ് പോൾ സർവേയിലാണ് ബിജെപി അധികാരത്തിലേറുമെന്ന് പ്രവചിച്ചിരിക്കുന്നത്.
ബിജെപിക്ക് 31 മുതൽ 37 വരെ സീറ്റുകൾ ലഭിച്ചേക്കാമെന്നും എൻഡിഎക്ക് 35 മുതൽ 42 വരെ സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ബിജെപി – ഐപിഎഫ്ടി സഖ്യത്തിന് 51 ശതമാനം വോട്ടുകൾ ലഭിക്കും . സിപിഎം സഖ്യത്തിനു 45 ശതമാനം വോട്ടുകളാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
14 മുതൽ 23 വരെ സീറ്റുകൾ സിപിഎമ്മിനു ലഭിച്ചേക്കുമെന്നും എക്സിറ്റ് പോൾ പറയുന്നു . കോൺഗ്രസിന് സീറ്റ് ലഭിച്ചേക്കാം. അറുപത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി വൻ മുന്നേറ്റം നടത്തുമെന്ന് അഭിപ്രായ സർവേകളും പ്രവചിച്ചിരുന്നു.