ജനപ്രിയ ആപ്ലിക്കേഷനായ വാട്സ് ആപ്പിന്റെ ഓരോ പതിപ്പിലും ഓരോ പുതിയ ഫീച്ചറുകളാണ് കമ്പനി ഉള്‍പ്പെടുത്തുന്നത്. വാട്സ് ആപ്പില്‍ ഏറ്റവും അവസാനമായി ചേര്‍ത്ത ഫീച്ചര്‍ പലര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ്. വാട്സ്ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി 68 മിനിട്ടും 16 സെക്കന്റുമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. മുന്‍പ് ഇത് ഏഴ് മിനിറ്റായിരുന്നു.
കഴിഞ്ഞ നവംബറിലാണ് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചത്. അറിയാതെ അയക്കുന്ന സന്ദേശങ്ങള്‍ ഒഴിവാക്കാന്‍ ഈ ഫീച്ചര്‍ ഏറെ സഹായിക്കും. ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഒപ്ഷനിലൂടെയാണ് സന്ദേശങ്ങള്‍ മായ്ച്ചു കളഞ്ഞിരുന്നത്. എന്നാല്‍ ഏഴു മിനിട്ടിന് ശേഷം ഇത് സാധിക്കുമായിരുന്നില്ല. സന്ദേശം ഡിലീറ്റ് ചെയ്തുവെന്ന കാര്യം രണ്ടു കൂട്ടര്‍ക്കും അറിയാന്‍ സാധിക്കും.
വാട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് V2.18.67ലാണ് നിലവില്‍ ഈ സൗകര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈകാതെ തന്നെ ഈ ഫീച്ചര്‍ എല്ലാ ഫോണുകളിലും ലഭ്യമാകും.